അവാക്കാഡോ പതിവായി കഴിച്ചാൽ ചെറുക്കാം ഈ രോഗങ്ങളെ

google news
avocado

അവാക്കാഡോ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ഹൃദയാരോഗ്യത്തെ സഹായിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.

അവാക്കാഡോയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു...-ദില്ലിയിലെ ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറി സെന്ററിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. രാജ്കുമാർ പറഞ്ഞു.

ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ പ്രത്യേകിച്ച് ഒലിക് ആസിഡിന്റെ മികച്ച ഉറവിടമാണ് അവാക്കാഡോ. ഇത്തരത്തിലുള്ള കൊഴുപ്പ് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നതിലും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ കൂട്ടുന്നതിനും സഹായിക്കുന്നു.

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ മികച്ച ഉറവിടമാണ് അവാക്കാഡോ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അവാക്കാഡോ ഫലപ്രദമാണ്.

പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

അവാക്കാഡോയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുകയും ഹൈപ്പർടെൻഷൻ തടയാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, അവാക്കാഡോകളിൽ വിറ്റാമിൻ കെ, ഇ, സി, വിവിധ ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവ രോഗപ്രതിരോധ പ്രവർത്തനം, അസ്ഥികളുടെ ആരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം, വൈജ്ഞാനിക പ്രവർത്തനം എന്നിവയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

കരോട്ടിനോയിഡുകളും (ല്യൂട്ടിൻ, സിയാക്സാന്തിൻ പോലുള്ളവ) ടോക്കോഫെറോളുകളും ഉൾപ്പെടെയുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളും അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം, ക്യാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

Tags