പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അവക്കാഡോ

avocado
avocado

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നല്ല ഭക്ഷണക്രമം ആവശ്യമാണ്. ശരിയായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ഇമ്മ്യൂണിറ്റി കൂട്ടാൻ സഹായിക്കും. അവക്കാഡോ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പഴങ്ങളിൽ ഒന്നാണ്. അവക്കാഡോകളിൽ എ, സി, ഇ തുടങ്ങിയ അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

കൂടാതെ, ഇതിൽ ഫ്ളേവനോയിഡുകൾ, ടാന്നിൻസ് തുടങ്ങിയ ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ആരോഗ്യത്തിന് മികച്ചതാണ്. അവക്കാഡോയിൽ രോഗപ്രതിരോധ ആരോഗ്യത്തെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എ, സി, ഇ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഡയറ്റീഷ്യൻ കെജൽ ഷാ പറയുന്നു. 

ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ്, സാപ്പോണിനുകൾ, ഫിനോളിക്, ആൽക്കലോയിഡുകൾ തുടങ്ങിയ ഫൈറ്റോകെമിക്കലുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ശരീരകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ അവാക്കാഡോയിൽ ധാരാളമുണ്ട്.  അത് കൊണ്ട് തന്നെ വിവിധ സീസണൽ രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. 

പ്രതിരോധശേഷി കൂട്ടാൻ അവക്കാഡോ ചീര് സൂപ്പ് തയ്യാറാക്കാം

വേണ്ട ചേരുവകൾ

അവക്കാഡോ                                                                     1 എണ്ണം
പാലക്ക് ചീര                                                                      ഒരു ബൗൾ
വെളുത്തുള്ളി                                                                      3 അല്ലി
പച്ചക്കറികൾ വേവിച്ചത്                                                 1 ബൗൾ 
ജീരകം പൊടിച്ചത്                                                           1 സ്പൂൺ
ഉപ്പ്                                                                                       ആവശ്യത്തിന് 
കുരുമുളക്                                                                         ആവശ്യത്തിന്
 

Tags