ആസ്തമയ്ക്ക് നാചുറൽ സപ്പോർട്ട്: സഹായിക്കുന്ന ഫുഡ് ഇതാ..

asthma

ആസ്മ നിയന്ത്രിക്കുന്നതിൽ മരുന്നുകളും ഇൻഹേലറുകളും പ്രധാനമാണ് ശരിയായ ഭക്ഷണശീലം. ആന്റി–ഇൻഫ്ലമേറ്ററി ഗുണമുള്ളതും ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കുന്നതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ലക്ഷണങ്ങൾ കുറയ്ക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

∙ ജലാംശം അടങ്ങിയ ഭക്ഷണംധാരാളം വെള്ളം കുടിക്കുന്നത് കഫം നേർത്തതാകാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വെള്ളം ധാരാളം അടങ്ങിയ കുക്കുമ്പർ അഥവാ സാലഡ് വെള്ളരി, തണ്ണിമത്തൻ, നാരകഫലങ്ങൾ (citrus fruits) ഇവ ശരീരത്തില്‍ ജലാംശം നിലനിർത്താനും ശ്വസനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

 ∙ മുഴുധാന്യങ്ങൾ മുഴുധാന്യങ്ങളായ ഓട്സ്, തവിടുകളയാത്ത അരി, പരിപ്പ് വർഗങ്ങൾ ഇവയില്‍ നാരുകൾ ധാരാളമുണ്ട്. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. ശ്വാസകോശത്തിന് ആയാസം കുറയ്ക്കാനും ഇതുമൂലം സാധിക്കും. 

∙ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾവൈറ്റമിൻ ഡി യുടെ അളവ് കുറയുന്നത് ആസ്മയുടെ ലക്ഷണങ്ങൾ അധികരിക്കാൻ കാരണമാകും. ഫോർട്ടിഫൈഡ് മിൽക്ക്, മുട്ടയുടെ മഞ്ഞ, കൂൺ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ശ്വാസകോശത്തിന്റെ വായു അറകളിൽ ഇൻഫ്ലമേഷൻ അഥവാ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് പ്രധാനമായും വേണ്ട ഒന്നാണ് വൈറ്റമിൻ ഡി. ആസ്ത്മയുള്ളവർ ഇത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

ബ്രൊക്കോളി ബ്രൊക്കോളി, കോളിഫ്ലവർ, ബ്രസൽസ് തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികളിൽ സൾഫൊറാഫേൻ എന്ന സംയുക്തം ഉണ്ട്. ഇത് വായു അറകളിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. 

Tags