ആസ്റ്റർ ഫാർമസിയുടെ 258മത് സ്റ്റോർ അരീക്കോട് പ്രവർത്തനമാരംഭിച്ചു

google news
sh

 മലപ്പുറം:  ഇന്ത്യയിൽ ഉടനീളം ഫാർമസി ശൃംഖലയുള്ള ആസ്റ്റർ ഫാർമസിയുടെ 258മത് സ്റ്റോർ അരീക്കോട് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തനമാരംഭിച്ചു. ഏറനാട് എംഎൽഎ  പി കെ ബഷീർ ഉദ്ഘാടനം ചെയ്തു.

 ആസ്റ്റർ ഗ്രൂപ്പിന്റെ മറ്റു സേവനങ്ങളായ ആസ്റ്റർ ലാബ്, ആസ്റ്റർ ക്ലിനിക്, ആസ്റ്റർ ഫർമസിയെന്നിവ വരുംനാളുകളിൽ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്നതാണ് ആസ്റ്റർ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട്   ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ  വ്യക്തമാക്കി.

ആരോഗ്യ രംഗത്ത് 36 വർഷത്തിന്റെ സേവന പാരമ്പര്യമുള്ള ആസ്റ്റർ ഗ്രൂപ്പ്, ഇന്ത്യയിലെ തങ്ങളുടെ 258മത് ഫാർമസി മലപ്പുറം ജില്ലയ്ക്ക് സമർപ്പിക്കുമ്പോൾ തങ്ങളുടെ ഏറ്റവും മികച്ച സേവനവും, ഗുണമേന്മയുമുള്ള ഉൽപന്നങ്ങളും മലപ്പുറം നിവാസികൾക്കായി നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച ആസ്റ്റർ ഫാർമസി ഭാരവാഹികൾ ഉറപ്പ് നൽകി.എല്ലാ വിധ ഇംഗ്ലീഷ് മരുന്നുകളും ലോകോത്തര നിലവാരമുള്ള ആരോഗ്യ ഉൽപന്നങ്ങളുടെ ഫ്രീ ഹോം ഡെലിവറി സേവനവും അരീക്കോട് പ്രവർത്തിക്കുന്ന ആസ്റ്റർ ഫാർമസിയിൽ ലഭ്യമാണ്.

Tags