നടുവേദനക്ക് മാത്രമായി പ്രത്യേക ക്ലിനിക്കുമായി കോഴിക്കോട് ആസ്റ്റർ മിംസ്

dfh


കോഴിക്കോട് : നടുവേദനയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ നടുവേദന ക്ലിനിക്ക് ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 200 പേർക്ക് പരിശോധന സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആസ്റ്റർ മിംസിലെ ഓർത്തോ-സ്പൈൻ വിഭാഗം ഡയറക്ടർ ഡോ. വി. വിനോദ്, സിനിയർ കൺസൾട്ടന്റ് ഡോ. പ്രമോദ് സുദർശൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് ക്ലിനിക്ക് പ്രവർത്തിക്കുക. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 30 മുതൽ 55 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ അധികമായി കണ്ടുവരുന്നത്. മാരകമായ കാരണങ്ങൾ ഇല്ലാത്ത നടുവേദനയാണ്  സാധാരണയായി 90 ശതമാനം പേരിലും  കാണപ്പെടുന്ന ലക്ഷണം.

എന്നാൽ ബാക്കിയുള്ള പത്ത് ശതമാനം പേരിൽ നടുവേദന ഗുരുതര പ്രശ്നങ്ങളുടെ ലക്ഷണമായും കാണാറുണ്ട്. തുടക്കത്തിൽ തന്നെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ ഈ രോഗങ്ങൾ പൂർണ്ണമായി ഭേദമാക്കാവുന്നതാണ്. ഈ സാഹചര്യത്തിലാണ് പുതിയ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചതെന്ന് ഡോ.  വി. വിനോദ് പറഞ്ഞു. രോഗനിർണയം മുതൽ അതിനൂതന ശസ്ത്രക്രിയകൾ വരെയുള്ള സൗകര്യങ്ങൾ ക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 16 മുതൽ 31 വരെ സൗജന്യ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. ലാബ്, റേഡിയോളജി സേവനങ്ങൾക്കു 15 ശതമാനം ഇളവുകളും ലഭിക്കും. തുടർ ചികിത്സകൾ ആവശ്യമെങ്കിൽ പ്രത്യേക ഇളവുകളും ലഭ്യമാക്കും. ക്ലിനിക്കിൽ രജിസ്റ്റർ ചെയ്യാൻ 9562440088 എന്ന നമ്പറിൽ വിളിക്കുക.

Tags