ആസ്റ്റർ @ ഹോം: വീട്ടിലെത്തി ചികിത്സ നൽകുന്ന സൗകര്യം പ്രയോജനപ്പെടുത്തിയത് 15,000 ലധികം കുടുംബങ്ങൾ

 Aster @ Home: Over 15,000 families have benefited from the home-based treatment facility
 Aster @ Home: Over 15,000 families have benefited from the home-based treatment facility

കൊച്ചി : പരിചരണവും ചികിത്സയും ആവശ്യമുള്ളവരുടെ വീടുകളിൽ നേരിട്ടെത്തി ചികിത്സ നൽകുന്നതിന്, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി ഒരുക്കിയ ആസ്റ്റർ @ ഹോം പദ്ധതിക്ക് കീഴിൽ പതിനയ്യായിരം ഭവനസന്ദർശനങ്ങൾ പൂർത്തിയാക്കി.  ഇതിൽ പതിനായിരത്തിലധികം വീടുകളിൽ ഡോക്ടർമാർ നേരിട്ടെത്തുകയും അയ്യായിരത്തിലധികം വീടുകളിൽ നേഴ്‌സുമാരുടെ സേവനവുമാണ് ലഭ്യമാക്കിയത്. ഗുരുതര രോഗങ്ങൾ നേരിടുന്നവർ, പ്രായാധിക്യം കാരണമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ, ഫിസിയോതെറാപ്പിയും, ശസ്ത്രക്രിയ കഴിഞ്ഞ് വീടുകളിൽ പരിചരണം ആവശ്യമുള്ളവരും  ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ആസ്റ്റർ @ ഹോം സേവനം പ്രയോജനപ്പെടുത്താൻ കഴിയും.

tRootC1469263">

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനം, രോഗികളുടെ വീടുകളിൽ നേരിട്ടെത്തി അത്യുന്നത നിലവാരമുള്ള പരിചരണവും ചികിത്സയുമാണ് നൽകിവരുന്നത്. ഓരോ രോഗിക്കും ആവശ്യമായ രീതിയിൽ ഭവനസന്ദർശനം ക്രമീകരിക്കും. ഡോക്ടർമാർ, കുട്ടികളുടെ ഡോക്ടർമാർ, നേഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിങ്ങനെയുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘം എപ്പോഴും സജ്ജമായിരിക്കും എന്നതാണ് പ്രത്യേകത. ലാബ് ടെസ്റ്റുകൾക്ക് ആവശ്യമായ രക്തവും മൂത്രവും വീട്ടിൽ വന്ന് ശേഖരിക്കുന്നതിനും മരുന്നുകൾ ഡെലിവറി ചെയ്യുന്നതിനുമുള്ള സൗകര്യവും പൊതുജനങ്ങൾക്ക് ലഭ്യമാണ്.

ആസ്റ്റർ @ ഹോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്  :96569 00760, 81389 96665
 

Tags