ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഗുണങ്ങള്‍ അറിയാം

ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം. ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ അസറ്റിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നല്ല ഗുണമേന്മയുള്ള ഓര്‍ഗാനിക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും എന്‍സൈമുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിരിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം ഇവ ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു. അതോടൊപ്പം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍.
ആപ്പിള്‍ സിഡര്‍ വിനഗറിന്റെ പരിമിതമായ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ ഉള്‍പ്പെടെയുള്ള രോഗാണുക്കളെ ഇല്ലാതാക്കാന്‍ വിനാഗിരി സഹായിക്കും. ആളുകള്‍ പരമ്പരാഗതമായി നഖം ഫംഗസ്, പേന്‍, അരിമ്പാറ, ചെവി അണുബാധ എന്നിവ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിച്ച് വരുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗറിന് കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ മറ്റ് നിരവധി ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. കൂടാതെ, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് എലികളിലെ ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദ്രോഗത്തിനും വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഒരു പ്രധാന അപകട ഘടകമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വരണ്ട ചര്‍മ്മം, എക്‌സിമ പോലുള്ള ചര്‍മ്മ അവസ്ഥകള്‍ക്കുള്ള ഒരു സാധാരണ പ്രതിവിധിയാണ്.