​ഭര്‍ത്താവിനോട് ദേഷ്യം വന്നാല്‍ ഒരിക്കലും ഇക്കാര്യങ്ങള്‍ മാത്രം ചെയ്യരുത്​

google news
angry wife

ശക്തമായ ദാമ്പത്യത്തിന് വിജയ രഹസ്യങ്ങളില്ല. മറിച്ച് പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോയാൽ മതി. ഇത്ര സിംപിളാണോ കാര്യം എന്നു ചിന്തിക്കാൻ വരട്ടെ. കാരണം പങ്കാളിയെ മനസ്സിലാക്കി, സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ടു പോകുന്നത് ചില്ലറക്കാര്യമല്ല.‌

അതിനിടയില്‍ പല പിണക്കവും ദേഷ്യവും സങ്കടവും സന്തോഷവുമെല്ലാം കാണും. ഇത്തരത്തില്‍ ദേഷ്യവും പരിഭവവും തോന്നുമ്പോള്‍ അത് പലരും പലരീതിയിലാണ് പ്രകടിപ്പിക്കുക. ഇത്തരത്തിലുള്ള ദേഷ്യ പ്രകടനങ്ങള്‍, പ്രത്യേകിച്ച് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരോട് ദേഷ്യപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് അവ ഏതെല്ലാമെന്ന് നോക്കാം.


​എറിഞ്ഞ് പൊട്ടിക്കുന്നത്​

സ്വന്തമായി പൈസ കൊടുത്ത് വാങ്ങിയത്, അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സാധനങ്ങള്‍, വില കൂടിയ സാധനങ്ങള്‍ എന്നിവ പരമാവധി എറിഞ്ഞ് പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ഇതില്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമാണ്. നിങ്ങള്‍ പൈസ കൊടുത്ത് വാങ്ങിയ സാധനങ്ങള്‍ പൊട്ടിച്ചാല്‍ നിങ്ങള്‍ക്ക് അത്രയ്ക്കും പൈസ നഷ്ടം.

അതുപോലെ, നിങ്ങളുടെ പ്രിയപ്പെട്ട സാധനങ്ങള്‍ നശിപ്പിച്ചാല്‍ പിന്നീട് അതേ സാധനം ലഭിക്കണമെന്നില്ല. ദേഷ്യം മാറി കഴിയുമ്പോള്‍ അതില്‍ കുറ്റബോധം തോന്നാനും സാധ്യതയുണ്ട്. അതിനാല്‍ ദേഷ്യം വരുമ്പോള്‍ ഇത്തരം സാധനങ്ങളില്‍ നിന്നും ഒരു കൈ അകലം പാലിക്കുക. എറിഞ്ഞ് പൊട്ടിച്ചാല്‍ മനസ്സിന് കുറച്ച് സമാധാനം കിട്ടുമെങ്കില്‍ വില കുറഞ്ഞതോ അല്ലെങ്കില്‍ ഉപയോഗശൂന്യമായ എന്തെങ്കിലും വസ്തുക്കള്‍ പൊട്ടിക്കാന്‍ ശ്രദ്ധിക്കുക.

കുട്ടികളുടെ മുന്നിൽ വച്ച് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

പലര്‍ക്കും ദേഷ്യം വരുമ്പോള്‍ ഫോണ്‍ എടുത്ത് എറിയുന്ന ശീലം കണ്ട് വരുന്നുണ്ട്. പെട്ടെന്നുള്ള ദേഷ്യത്തില്‍ പലരും ചെയ്യുന്ന കാര്യങ്ങാളാണ് ഇത്. എന്നാല്‍, ഫോണ്‍ ഒന്ന് പോയാല്‍ മറ്റൊന്ന് ലഭിക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. അതുപോലെ, ഫോണിന്റെ ഡിസ്‌പ്ലേ പൊട്ടാനും ചിലപ്പോള്‍ സ്‌ക്രീന്‍ എന്തെങ്കിലും പ്രശ്‌നം പറ്റാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ പ്രശ്‌നം സംഭവിച്ചാല്‍ പുതിയ ഫോണ്‍ കിട്ടുന്നത് വരെ ഭര്‍ത്താവിന്റെ ഫോണിനെ ആശ്രയിക്കേണ്ടി വരും. അത് ചിലപ്പോള്‍ നിങ്ങളുടെ സൗകര്യത്തിന് ലഭിച്ചെന്നും വരികയില്ല. കൂടാതെ, ഭര്‍ത്താവ് ഈ അവസരം മുതലാക്കി നിങ്ങളെ കുറ്റപ്പെടുത്താനും ശ്രമിക്കും. ഇത് മറ്റൊരു വഴക്കില്‍ എത്തും. അതിനാല്‍, എത്ര ദേഷ്യം വന്നാലും മൊബൈല്‍ ഫോണ്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ദേഷ്യം വരുമ്പോള്‍ പലരും നിയന്ത്രണം വിട്ട് പലതും പറയും. എന്നാല്‍, പറയുമ്പോള്‍ അത് മറ്റേ ആളെ വേദനിപ്പിക്കുന്ന രീതിയില്‍ ഉള്ളതോ, അല്ലെങ്കില്‍ അവഹേളിക്കുന്ന രീതിയില്‍ ഉള്ളതോ ആയ കാര്യങ്ങള്‍ പറയാതിരിക്കുക. അതുപോലെ, അവരുടെ കഴിവുകേടുകളെ, കുറവുകളെ പരിഹസിക്കുന്നതെല്ലാം മനസ്സില്‍ കുറേ കാലം തങ്ങി നില്‍ക്കാന്‍ കാരണമാകും. അതിനാല്‍, ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ പങ്കാളിയോട് നിങ്ങള്‍ക്ക് ഒരു വിലയും സ്‌നേഹവും ഇല്ല എന്ന തോന്നല്‍ മനസ്സില്‍ വരാം. ഇത് നിങ്ങളുടെ ദാമ്പത്യത്തെ പോലും കാര്യമായി ബാധിച്ചെന്ന് വരാം.

ചിലര്‍ ദേഷ്യം വന്ന് കഴിയുമ്പോള്‍ ഉപദ്രവിക്കുന്നത് കാണാം. കിട്ടിയ സാധനം കൊണ്ട് അടിക്കുന്നതും മുഖത്ത് മാന്തുന്നതും, ചിലപ്പോള്‍കൈകൊണ്ട് തന്നെ അടിക്കുന്നതും കാണാം. ഉപദ്രവിക്കുന്നത് ആണായാലും പെണ്ണായാലും നല്ലതല്ല. അത് ഒരുതരത്തില്‍ ഡൊമസ്റ്റിക്ക് വൈലന്‍സ് തന്നെയാണ്. നമ്മളുടെ പങ്കാളിയെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ പരമാവധി ഒഴിവാക്കാം.

നിങ്ങളെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതോ, അല്ലെങ്കില്‍ ദേഷ്യം മാറുന്നത് വരെ ശാന്തനായി ഇരിക്കുന്നതോ ആയ ഭര്‍ത്താവ് ആണെങ്കില്‍ നിങ്ങളെ നല്ലരീതിയില്‍ ഡീല്‍ ചെയ്യും. അല്ലെങ്കില്‍, അവരുടെ ഉള്ളില്‍ ദേഷ്യം നിറയുന്നതിനും അവരിലും ടെന്‍ഷനും ഡിപ്രഷനും ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ഇത് ബന്ധങ്ങളിലെ താല്‍പര്യം തന്നെ ഇല്ലാതാക്കാം.

ഒരു വാക്ക് തര്‍ക്കം ഉണ്ടാകുമ്പോള്‍ താന്‍ പറയുന്നത് മാത്രം ശരിയാണ് എന്ന് വാദിക്കാതിരിക്കാം. രണ്ട് വശവും കേട്ടതിന് ശേഷം മാത്രം അതില്‍ നിന്നും നിങ്ങളുടെ അഭിപ്രായം എടുത്ത് പറയാവുന്നതാണ്. നിങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന് വാശി പിടിച്ച് ഇരുന്നാല്‍, അല്ലെങ്കില്‍, മറുവശം ഒട്ടും കേള്‍ക്കാത ദേഷ്യപ്പെട്ട് തുടങ്ങുന്നതും ഭര്‍ത്താവില്‍ അതൃപ്തി ഉണ്ടാക്കുന്നു. അതിനാല്‍, രണ്ട് വശവും കേട്ടതിന് ശേഷം മാത്രം ഇഷ്ടക്കുറവുകള്‍ പരസ്പരം പറഞ്ഞ്, സംസാരിച്ച് ഒരു പരിഹാരം കണ്ടെത്തുന്നത് നല്ലതായിരിക്കും.

Tags