ഹീറ്റ് സ്‌ട്രോക്ക് ചെറുക്കാൻ ഇതിനെ കൊണ്ട് സാധിക്കും

Heat stroke
Heat stroke


കടും ചുവപ്പാർന്ന തണ്ണിമത്തൻ കാണാൻ മാത്രമല്ല, ഉയർന്ന പോഷകങ്ങളുള്ള ഒരു ഫലം കൂടിയാണ്. ഉയർന്ന ജലാംശം, വിറ്റാമിൻ സി, വൈറ്റമിൻ എ എന്നിവയാൽ നിറഞ്ഞിരിക്കുന്ന തണ്ണിമത്തൻ, ഊർജസ്വലവും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണ്. വേനക്കാലത്താണ് ഇത് ഏറ്റവും കൂടുതൽ നല്ലത്. തണ്ണിമത്തന്റെ  ചില ആരോഗ്യ ഗുണങ്ങൾ  നോക്കാം

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് തണ്ണിമത്തൻ വളരെ സഹായകരമാണ്. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുതിർന്നവരിൽ രക്തസമ്മർദ്ദം കുറയ്ക്കാനും വ്യായാമ പ്രകടനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. തണ്ണിമത്തനിൽ ശരീരത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡും ഉണ്ട്. നൈട്രിക് ഓക്‌സൈഡ് ശരീരത്തിലെ രക്തക്കുഴലുകൾ വികസിപ്പിക്കാൻ സഹായിക്കുന്നു, അതുവഴി രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.

ഉയർന്ന ജലാംശം നിറഞ്ഞ തണ്ണിമത്തനുകൾക്ക് കുറഞ്ഞ കലോറി സാന്ദ്രതയുള്ളതാണ്. ഒരു വലിയ കഷ്ണം തണ്ണിമത്തന്റെ കഴിക്കുമ്പോൾ താരതമ്യേന വളരെ ചെറിയ കലോറിയാണ് ശരീരിത്തിലെത്തുക. അതിനാൽ ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകുന്നവർക്ക് അത് ശമിപ്പിക്കാൻ തണ്ണിമത്തൻ നല്ലതാണ്, ശരീര ഭാരം വർദ്ധിപ്പിക്കില്ല.

തണ്ണിമത്തന്റെ ഉയർന്ന അളവിലുള്ള വിറ്റാമിൻ എ, സി എന്നിവ ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ഉത്തമ സുഹൃത്തുക്കളാണ്. മുടിയെയും ചർമ്മത്തിന്റെ ചർമ്മ പാളിയെയും ശക്തിപ്പെടുത്തുന്ന പ്രോട്ടീനായ കൊളാജൻ ഉണ്ടാക്കാൻ, ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ശരീരത്തെ സഹായിക്കുന്നു. വൈറ്റമിൻ എ, ചർമ്മകോശങ്ങൾ സൃഷ്ടിക്കാനും നന്നാവാനും സഹായിക്കുന്നു. തീർന്നില്ല, തണ്ണിമത്തനിലെ ലൈക്കോപീനും ബീറ്റാ കരോറ്റിനും ചർമ്മത്തെ വെയിലിൽ നിന്ന് സംരക്ഷിക്കും.

ചെറിയ അളവിലുള്ള നിർജ്ജലീകരണം പോലും ക്ഷീണം, തലവേദന, പേശിവലിവ്, രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതിനാൽ നല്ല ആരോഗ്യത്തിന് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പ്രധാനമാണ്. അതിന് ഏറ്റവും ഉത്തമമാണ് തണ്ണിമത്തൻ. ഇതിൽ പ്രധാനമായും വെള്ളം (90%) ആണുള്ളത്. അതിനാൽ നിർജ്ജലീകരണത്തിന് അനുയോജ്യമായ ഒന്നാണിത്. പ്രത്യേകിച്ച് ദാഹത്തിന്റെ സംവേദനം അത്ര സജീവമല്ലാത്ത പ്രായമായവർക്ക് ഇടയ്ക്കിടെ ഇത് കഴിക്കുന്നത് ഗുണകരമാണ്.

ലൈക്കോപീൻ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തൻ. അതിനാൽ ഇത് വേദന, നീർവീക്കം, വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയിലേക്ക് നയിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. 

ലൈക്കോപീൻ കോശജ്വലന പ്രക്രിയകളെ തടയുകയും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിനുള്ള ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. തണ്ണിമത്തനിൽ കോളിൻ അടങ്ങിയിട്ടുണ്ട്, ഇത് വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കും.

തണ്ണിമത്തനിലെ ഉയർന്ന ജലാംശം രക്തത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കോളസ്‌ട്രോൾ, പല ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയുക. തണ്ണിമത്തൻ കഴിക്കുന്നത്, രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ദിവസവും ഒരു കപ്പ് തണ്ണിമത്തൻ കഴിച്ചാൽ ഹൃദയാരോഗ്യത്തിനും നല്ലതാണ്.

തണ്ണിമത്തൻ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ - ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവ് എന്നിവ തടയാനും ഇത് സഹായിക്കുന്നു.

വേനക്കാലത്ത് കണ്ടുവരുന്ന ഹീറ്റ് സ്‌ട്രോക്ക് ചെറുക്കാനുള്ള നല്ലൊരു വഴിയാണ് തണ്ണിമത്തൻ. പഴത്തിലെ ഗണ്യമായ അളവിലുള്ള വെള്ളവും ഇലക്ട്രോലൈറ്റുകളും ശരീരത്തെ താപാഘാതത്തിൽ നിന്ന് തടയുന്നു. ആ സമയങ്ങളിൽ വെയിലത്ത് പോകുന്നതിന് മുമ്പ് കുറച്ച് തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ, അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

Tags

News Hub