ദഹനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ ഈ കിടിലൻ പാനീയം കുടിക്കൂ

google news
beetroot juice

ദഹനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനും  നമ്മൾ പല വഴിയും പരീക്ഷിക്കാറുണ്ട്. നമ്മുടെ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ തന്നെ ആരോഗ്യ കാര്യത്തിൽ വലിയ മാറ്റം സൃഷ്ടിക്കാൻ നമുക് സാധിക്കും .ദഹനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പാനീയ തയ്യാറാക്കി നോക്കിയാലോ

ആവശ്യമുള്ള സാധനങ്ങൾ

ഇഞ്ചി: ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനം മെച്ചപ്പെടുത്താനും ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പോരാടാനും സഹായിക്കും. ഇവയില്‍ ആന്‍റി- ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്‍റ് ഗുണങ്ങൾ ഉണ്ട്.

മഞ്ഞൾ: ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ രോഗ സാധ്യതകളെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

beetroot

ചെറുനാരങ്ങ: വിറ്റാമിൻ സി അടങ്ങിയ നാരങ്ങ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.  

കറുവപ്പട്ട: കറുവാപ്പട്ട  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ബീറ്റ്‌റൂട്ട്:  ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രതിരോധശേഷി കൂട്ടാനും ബീറ്റ്റൂട്ട് സഹായിക്കും.

കുരുമുളക്: രോഗപ്രതിരോധശേഷി മുതല്‍ നിരവധി ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്.

  തയ്യാറാക്കേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം...

ഒരു ജഗ്ഗിൽ, 500 മില്ലി വെള്ളം എടുക്കുക. അതിലേയ്ക്ക് ബീറ്റ്റൂട്ട്, ഇഞ്ചി,  മഞ്ഞൾ എന്നിവയുടെ കഷ്ണങ്ങളും ചേർക്കുക. ഇതിലേയ്ക്ക്  നാരങ്ങയും പിഴിഞ്ഞൊഴിക്കാം. ശേഷം ജീരക പൊടി, കറുവപ്പട്ട പൊടി, കുരുമുളക് എന്നിവ ചേര്‍ക്കാം. രണ്ട് മണിക്കൂറിന് ശേഷം ഈ ഡിറ്റോക്സ് വെള്ളം അരിച്ചെടുക്കുക. ഇനി ഗ്ലാസിലൊഴിച്ച് കുടിക്കാം.

Tags