ആരോഗ്യവും ആയുസ്സും കൂട്ടാന്‍ ബദാം മില്‍ക്ക്

almond
almond

 ആവശ്യമുള്ള ചേരുവകള്‍:

1 ഗ്ലാസ് പാല്‍
അല്‍പം കുങ്കുമപ്പൂവ്
12 ബദാം
അല്‍പം ശര്‍ക്കര

തയ്യാറാക്കുന്ന രീതി

പാല്‍ തിളപ്പിച്ച് അതില്‍ കുങ്കുമപ്പൂവ് ചേര്‍ക്കുക. പിന്നീട് ബദാം മിക്‌സിയില്‍ ഒരു തവണ പൊടിച്ച് പാലിലേക്ക് ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് വേവിക്കുക. തീ കുറച്ച് അതിലേക്ക് ശര്‍ക്കര ചേര്‍ക്കുക. എല്ലാം നന്നായി മിക്‌സ് ചെയ്ത് ഇളം ചൂടോടെ കുടിക്കാവുന്നതാണ്.

 ഗുണങ്ങള്‍

ബദാം പാല്‍ കുടിക്കുമ്പോള്‍ അതിലുള്ള ഗുണങ്ങള്‍ തന്നെയാണ് അല്‍പം വ്യത്യസ്തമാവുന്നത്. ബദാമില്‍ ധാരാളം നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ക്ഷീണം അകറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പാടേ അകറ്റി ഊര്‍ജ്ജം വീണ്ടെടുക്കുന്നതിന് ബദാം പാല്‍ സഹായിക്കുന്നു.

 രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഗുണങ്ങളും ബദാം പാലില്‍ അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് പൂര്‍ണമായും മോചനം നേടുന്നതിന് ന്ിങ്ങളെ സഹായിക്കുന്നതാണ് ബദാം പാല്‍. ശൈത്യകാലത്താണ് ഈ പ്രശ്‌നങ്ങള്‍ അധികമായി തല പൊക്കുന്നത്. കൂടാതെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും സൂപ്പര്‍ഫുഡായി കണക്കാക്കുകയും ചെയ്യുന്നു. ശര്‍ക്കരയില്‍ നല്ല അളവില്‍ ഇരുമ്പും മറ്റ് അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുറവ് പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു.

 ബദാം പാലില്‍ ചേര്‍ത്തിരിക്കുന്ന കുങ്കുമപ്പൂവ് നിങ്ങളുടെ ശരീരത്തിന് ഊഷ്മളത നല്‍കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ഗുണങ്ങളുടെ കലവറയാണ് ഈ ബദാം പാല്‍ നല്‍കുന്നത്. പാര്‍ശ്വഫലങ്ങള്‍ നല്‍കാത്തതിനാല്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മികച്ചതാണ് ബദാം പാല്‍

 

Tags