പതിവായി കുടിക്കാം ബദാം പാല്‍; അറിയാം ഗുണങ്ങള്‍...

google news
almond

ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണം ബാദം പാല്‍ തയ്യാറാക്കി കഴിക്കുന്നതാണ്. മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ തുടങ്ങിയ വിലയേറിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം.  അറിയാം ബദാം പാലിന്‍റെ ഗുണങ്ങള്‍...

ഒന്ന്...

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയ ബദാം പാൽ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

രണ്ട്...

ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഡ്രിങ്കാണ് ഇത്.

മൂന്ന്...

കാര്‍ബോഹൈട്രേറ്റ് ഒട്ടും തന്നെയില്ലാത്ത ഒന്നാണ് ബദാം മില്‍ക്ക്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

നാല്...

ദിവസവും ബദാം പാല്‍ കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഇയുടെ അളവ് വർധിപ്പിക്കും. ഇത് ചർമ്മത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

അഞ്ച്...

ബദാം പാൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും  മലബന്ധം തടയാനും സഹായിക്കും.

Tags