ബദാം കഴിക്കുന്നവർ ഇതൊന്ന് ശ്രദ്ധിക്കണേ


നാരുകളും വിറ്റാമിനുകളും നല്ലകൊഴുപ്പും ഉള്‍പ്പെടെ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നിരവധി പോഷകങ്ങളുടെ കലവറയായ ബദാം ഒരു പിടി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കുന്നതും നല്ലതാണ്. ദഹനം പെട്ടെന്ന് നടക്കണമെന്ന് കരുതിയിട്ടാണ് പലരും ഈ ബദാം കുതിര്‍ത്തതിന് ശേഷം അതിന്റെ തൊലി കളയും. അത് പാടില്ല. ബദാമിന്റെ തൊലിയിലാണ് ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത്. കുടലിന്റെ ആരോഗ്യത്തിന് ഇത് ബെസ്റ്റാണ്. മാത്രമല്ല ആന്റിഓക്‌സിഡന്റുകളാള്‍ സമ്പുഷ്ടമായതിനാല്‍ ഹൃദയത്തിനും നല്ലതാണ്.
tRootC1469263">
ഇവിടെയും തീരുന്നില്ല ചര്‍മ സംരക്ഷണത്തിന് ദിവസവും ബദാം കഴിക്കുന്നത് നല്ലതാണത്രേ. തലച്ചോറിനും ആരോഗ്യം പ്രധാനം ചെയ്യാന്‍ നമ്മുടെ ബദാമിന് കഴിയും. ഓര്‍മശക്തിയുണ്ടാക്കാന്‍ ഏറ്റവും ഉത്തമമായ വിറ്റാമിന്‍ ഇ ബദാമിലുണ്ടെന്നതാണ് ഇതിന് കാരണം. ഇതേ വിറ്റാമിന്‍ ഇ ചര്‍മത്തെ മൃദുവും തിളമുള്ളതുമാക്കുമെന്ന് മാത്രമല്ല മുടി കൊഴിയുന്നത് തടയുകയും ചെയ്യും.
