കുട്ടികളിൽ മദ്യപാനാസക്തി അപകടകരമായ രീതിയിലേക്ക് ; മുന്നറിയിപ്പുമായി ഡോ. ആശിഷ് ദേശ് പാണ്ഡെ

Alcohol
Alcohol

കൊച്ചി: ‘കുട്ടികളിൽ മദ്യപാനാസക്തി അപകടകരമായ രീതിയിലേക്ക് . മദ്യപാനം തുടങ്ങുന്ന പ്രായം കുറഞ്ഞു വരികയാണ്. 30 വർഷം മുൻപ് ഇത് 18 വയസ്സ് ആയിരുന്നു. ഇന്ന് ആദ്യമായി ഒരാൾ മദ്യപിക്കുന്ന പ്രായം 12 മുതൽ 15 വയസ്സുവരെയാണെന്ന് പഠനങ്ങളിലുണ്ട്.’ പറയുന്നത് ഡോ. ആശിഷ് ദേശ് പാണ്ഡെ. മദ്യത്തിന് അടിമകളായവരെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ ഡോ. ആശിഷ് ദേശ് പാണ്ഡെ ചേർന്നിട്ട് മൂന്നുപതിറ്റാണ്ടായി. മുംബൈയിൽ സൈക്യാട്രിസ്റ്റായ ആശിഷ് ആൽക്കഹോളിക്സ് അനോണിമസ് ആഗോള കൺവെൻഷനിൽ പങ്കെടുക്കാനാണ് കൊച്ചിയിലെത്തിയത്.

tRootC1469263">

‘കുട്ടികളിലേക്ക് ലഹരി എത്തുന്നത് ഭയാനകമായ സ്ഥിതിയാണ്. നമ്മുടെ ജനസംഖ്യയിൽ ഏറെ ചെറുപ്പക്കാരുണ്ട്. ഇളംപ്രായത്തിലുള്ള മദ്യോപയോഗം മസ്തിഷ്കവളർച്ചയെ തടസ്സപ്പെടുത്തും. പിന്നീടുള്ള ജിവിതത്തിൽ ഇരുട്ടുവീഴ്ത്തും. പല കാരണങ്ങളാലാണ് ലഹരിയിലേക്ക് ആളുകൾ വീണുപോകുന്നത്. കുടുംബസാഹചര്യം, ജനറ്റിക്കൽ പ്രത്യേകതകൾ എല്ലാം വരും’ ആശിഷ് പറയുന്നു.

Tags