ദിവസവും എബിസി ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ അറിയാം

Other benefits of drinking ABC juice daily are known
Other benefits of drinking ABC juice daily are known

എബിസി ജ്യൂസ് ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയിൽ നിന്നുള്ള പോഷകങ്ങൾ നിറഞ്ഞതാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണം ചെയ്യും. വെളുത്ത രക്താണുക്കളുടെയും ഹീമോഗ്ലോബിൻ്റെയും ഉത്പാദനം വർദ്ധിപ്പിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഈ ജ്യൂസ് സഹായിക്കുന്നു.

tRootC1469263">

ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എബിസി ജ്യൂസ്. എബിസി ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ ചെറുക്കുന്നു.

ഉയർന്ന നാരുകൾ ഉള്ളതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും മലവിസർജ്ജനം ക്രമപ്പെടുത്തുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യുന്നു. കണ്ണിൻ്റെ ആരോഗ്യത്തിനും ജ്യൂസ് ഗുണം ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാൻ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് എബിസി ജ്യൂസ്. ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം അനാരോ​ഗ്യകരമായ ഭക്ഷണത്തോടുള്ള താൽപര്യം  കുറയ്ക്കാൻ സഹായിക്കുന്നു, അതേസമയം നാരുകൾ അമിത വിശപ്പ് തടയുന്നു.

എബിസി ജ്യൂസ് തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇനി കുറച്ച് വെള്ളം ചേർത്ത് ഇവ മിക്‌സിയിൽ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കിൽ ചെറുനാരങ്ങാനീരും ചേർക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം

Tags