ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?
കൊളസ്ട്രോൾ കുറയ്ക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഒരു മികച്ച വഴിയാണ്. കൊക്കോ പൗഡർ (ഡാർക്ക് ചോക്ലേറ്റ്) കഴിക്കുന്നത് വഴി കൊക്കോയിലെ പോളിഫെനോളുകളുടെയും ഫ്ലേവനോയ്ഡുകളുടെയും സാന്നിധ്യം മൂലം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.
tRootC1469263">നിങ്ങളുടെ മൊത്തം കൊളസ്‌ട്രോൾ 200-നും 239 mg/dL-നും ഇടയിലാണെങ്കിൽ, അത് സാധാരണയായി ബോർഡർലൈൻ ഉയർന്നതായി കണക്കാക്കപ്പെടുന്നു. ഇത് 240 mg/dL-ൽ കൂടുതലാണെങ്കിൽ, അത് ഉയർന്നതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ LDL കൊളസ്ട്രോൾ 130 നും 159 mg/dL നും ഇടയിലാണെങ്കിൽ, അത് സാധാരണയായി ബോർഡർലൈൻ ഉയർന്നതായി കണക്കാക്കപ്പെടുന്നു. ഇത് 160 mg/dL-ൽ കൂടുതലാണെങ്കിൽ, അത് ഉയർന്നതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ HDL കൊളസ്‌ട്രോൾ 40 mg/dL-ൽ കുറവാണെങ്കിൽ, ഹെൽത്ത്‌ലൈൻ പ്രകാരം അത് മോശമായി കണക്കാക്കപ്പെടുന്നു. കുറഞ്ഞത് 70% ഡാർക്ക് ചോക്ലേറ്റ് പോലുള്ള കൊക്കോ ഡെറിവേറ്റീവുകളിൽ ഉയർന്ന അളവിലുള്ള പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കുകയും രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി മെച്ചപ്പെട്ട ആരോഗ്യം ലഭിക്കുന്നു.
ഒരു കപ്പ് ബദാം പാൽ രണ്ട് ടേബിൾസ്പൂൺ അസംസ്കൃത കൊക്കോ പൊടിയുമായി കലർത്തി കഴിക്കാം. രണ്ട് ടേബിൾസ്പൂൺ കോക്കനട്ട് ക്രീമും കുറച്ച് തുള്ളി സ്റ്റീവിയ അല്ലെങ്കിൽ മോങ്ക് ഫ്രൂട്ടും ചേർക്കുക. ശർക്കര അല്ലെങ്കിൽ തേൻ ചേർക്കുന്നത് രുചി വർധിപ്പിക്കും. പ്രമേഹമുള്ളവർ ശർക്കരയും തേനും ഒഴിവാക്കുന്നതാണ് നല്ലത്. കൊക്കോ പൗഡർ ഹൃദയ സംരക്ഷണ ഗുണങ്ങങ്ങൾ നൽകുന്നതിനാൽ ആഴ്ചയിൽ രണ്ട് തവണ ഇത് കഴിക്കാവുന്നതാണ്..jpg)


