നൂറ് ഗ്രാം ബീറ്റ്റൂട്ടില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...

google news
beetroot

കലോറി: 43
കാർബോഹൈഡ്രേറ്റ്സ്: 10 ഗ്രാം
പ്രോട്ടീൻ: 1.6 ഗ്രാം
കൊഴുപ്പ്: 0.2 ഗ്രാം
വിറ്റാമിൻ സി: ശുപാർശ ചെയ്യുന്ന പ്രതിദിന അളവിന്‍റെ 4%
ഫോളേറ്റ്:  20%
നാരുകൾ: 2 ഗ്രാം

അറിയാം ബീറ്റ്റൂട്ടിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

രണ്ട്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിവിധ ക്യാന്‍സര്‍ സാധ്യതകളെ തടയും. അതിനാല്‍ പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്.

മൂന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്...

വിറ്റാമിന്‍ സി ഉള്‍‌പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അഞ്ച്...

അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്.

ആറ്...

ബീറ്റ്‌റൂട്ടിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം കുറവാണ്. അതിനാല്‍ തന്നെ ഇത് പ്രമേഹരോഗികൾക്ക് മികച്ചൊരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാന്‍ സഹായിക്കും.

ഏഴ്...

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസായി കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

എട്ട്...

ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറേ സഹായിക്കും. വിറ്റാമിന്‍ സി പോലെ ചര്‍മ്മ സംരക്ഷണത്തിന് അത്യാവശ്യമായ  പോഷകങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags