ജലദോഷം മാറാന്‍ വീട്ടിലുണ്ട് പരിഹാരം
തണുപ്പ് വന്നാല്‍ ഒപ്പം വീട്ടിലെത്തുന്ന അതിഥിയാണ് ജലദോഷം. വൈറസുകളാണ് ജലദോഷത്തിനും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്ന വൈറസുകള്‍ തണുപ്പ് തുടങ്ങുന്നതോടെ സജീവമാകുന്നു. ജലദോഷം കൊണ്ടുള്ള അസ്വസ്ഥത ആദ്യം മൂക്കിലാണ് തുടങ്ങുന്നതെങ്കിലും പതുക്കെ ശരീരം മുഴുവന്‍ ഇത് ബാധിക്കും.
tRootC1469263">മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, തൊണ്ടവേദന, തൊണ്ടയടപ്പ്, ചുമ, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ജലദോഷം ശമിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാർഗങ്ങളുണ്ട്. പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതുമാണ് ഇവ. അവ എന്തൊക്കെയാണെന്ന് നോക്കാം.
. പുറത്തു പോയി വന്നാല്‍ ശരീരം വൃത്തിയാക്കുക. കോള്‍ഡ് വരാതിരിക്കാനുള്ള ഒരു മുന്‍കരുതലാണിത്.
. ശരീരത്തു നിന്നും രോഗകാരണമായ ഉള്‍വിഷങ്ങള്‍ പുറത്തു പോകുന്നതിന് ധാരാളം വെള്ളം കുടിക്കുക
. ഐസ്ക്രീം, തണുത്ത ജ്യൂസ്, വെള്ളം തുടങ്ങിയ തണുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക
. ജലദോഷം ബാധിച്ചവരില്‍ നിന്നും അകലം പാലിക്കുക എന്നതാണ് ശ്രദ്ധേക്കേണ്ട മറ്റൊരു കാര്യം. ജലദോഷത്തിന് കാരണമാകുന്ന വൈറസുകള്‍ എല്ലായിടത്തും വളരെ വേഗം വ്യാപിക്കുന്നവയാണ്.
. കുട്ടികളുടെ മൂക്കടപ്പ് മാറാന്‍ തുളസിയില നീര് തേനില്‍ ചേര്‍ത്ത് നല്‍കുന്നത് നല്ലതാണ്. മുതിര്‍ന്നവര്‍ക്ക് തുളസിയില വായിലിട്ട് ചവയ്ക്കുന്നത് ആശ്വാസം നല്‍കും.
. അണുബാധ തടയുന്ന വിറ്റാമിനായ വിറ്റാമിന്‍ സി ജലദോഷത്തെ ചെറുക്കുകയും ചെയ്യുന്നു. ചൂടുവെള്ളത്തില്‍ നാരങ്ങ നീരും ഒരു ടീസ് പൂണ് തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും.
. ചൂട് പാലില്‍ അല്പം മഞ്ഞള്‍പൊടി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം മാറാന്‍ നല്ലതാണ്. മഞ്ഞള്‍പ്പൊടിയ്ക്ക് ബാക്ടീരിയെ ചെറുക്കുന്നതിനുള്ള കഴിവുണ്ട്.
. കുറച്ച് വെളുത്തുള്ളി അല്ലികള്‍ ഇട്ട് വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന വെളുത്തിള്ളി സൂപ്പ് ജലദോഷത്തിന്റെ ശക്തി കുറയാന്‍ സഹായിക്കും.വെളുത്തുള്ളില്‍ രസത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്
. പുതിനയും തുളസിയും ചേര്‍ത്തുള്ള ചായ കുടിക്കുന്നതും തൊണ്ട വേദനയും മൂക്കൊലിപ്പും കുറയുന്നതിന് സഹായിക്കും.
. ജലദോഷം വരാന്‍ സാധ്യത ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത് നല്ലതാണ്. അടഞ്ഞ മൂക്ക് തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത് സഹായിക്കും. ജലദോഷം വന്നു കഴിഞ്ഞാണ് ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട് ആവി പിടിയ്ക്കുന്നത് കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട് അധികമാകാതെ ശ്രദ്ധിക്കണം, ഇത് മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.
The post ജലദോഷം മാറാന്‍ വീട്ടിലുണ്ട് പരിഹാരം first appeared on Keralaonlinenews..jpg)


