ഇന്ന് ദുഃഖ വെള്ളി ; ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

The day Jesus sacrificed his life on Calvary; How did Good Friday become Good Friday?

ഇന്ന് ദുഃഖ വെള്ളി.മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം.  ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാ​ഗമായി പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും‌. മലയാറ്റൂർ പള്ളിയിലേക്ക് ഇന്ന് ആയിരങ്ങൾ എത്തും.സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ മാർ റഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രാവിലെ പള്ളിക്കര സെൻമേരിസ് കത്ത്രീഡലിൽ പ്രാർത്ഥന നടത്തും. 

സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ മാതൃകയായി മാറിയ ഈ ദിനം ക്രൈസ്തവർക്കു മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും തന്നെ വെളിച്ചം പകരുന്നതാണ്. മറ്റുള്ളവർക്കായി സ്വയം ത്യജിക്കാനുള്ള ത്യാഗസന്നദ്ധത ലോകത്തെ കൂടുതൽ സുന്ദരമാക്കട്ടെ.

Tags