തൈര് പച്ചമുളക് കറി
ചേരുവകൾ
പച്ചമുളക്
പെരുംജീരകം
ചെറിയജീരകം
കുരുമുളക്
ഉലുവ
വെളിച്ചെണ്ണ
കടുക്
മുളക്പൊടി
മഞ്ഞൾപ്പൊടി
തൈര്
കായപ്പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
കുറച്ച് പച്ചമുളക് ഞെട്ടു കളഞ്ഞ് നെടുകെ പിളർന്ന് എടുക്കാം.
അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ചെറിയ ജീരകം രണ്ടു മൂന്ന് കുരുമുളക് കാൽ ടീസ്പൂൺ ഉലുവ എന്നിവ പൊടിച്ചെടുക്കാം.
ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചണ്ണ ഒഴിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. എടുത്ത് വെച്ചിരിക്കുന്ന പച്ചമുളക് അതിലേയ്ക്ക് ഇട്ട് വഴറ്റി എടുക്കാം.
തുടർന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന മസാലപ്പൊടി കൂടി ചേർക്കുക. നന്നായി മിക്സ് ചെയ്യാം.
അര ടീസ്പൂൺ മുളക്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ കൂടി ഇട്ട് നന്നായി ഇളക്കികൊടുക്കാം.
അതിലേയ്ക്ക് അര കപ്പ് തൈര് കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യാം.
ലഭ്യമെങ്കിൽ കറിവേപ്പില കൂടി ചേർത്ത് ചൂടോടെ ചോറിനൊപ്പം കഴിക്കാം.
.jpg)


