ഏവർക്കും ഇഷ്ടമാകും ഈ ഡിഷ്

thair
thair

ചേരുവകൾ

സേമിയ - 1 കപ്പ്‌
തൈര് - 1 കപ്പ്
പാല്‍ - 1/4 കപ്പ്
കടുക് - 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - 1/2 ടീസ്പൂൺ 
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ 
കായപ്പൊടി - ആവശ്യത്തിന്
പച്ചമുളക് - 1 ടീസ്പൂൺ 
കശുവണ്ടി, ഉണക്കമുന്തിരി - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

1. സേമിയ ഉപ്പ് വെള്ളത്തിൽ വേവിക്കുക.
2. ഒരു പാത്രത്തിൽ വേവിച്ച സേമിയ ചേര്‍ത്ത്, 1/2 കപ്പ് തൈരും 1/4 കപ്പ് പാലും ചേർക്കുക. ഉപ്പ് ടീസ്പൂൺ ചേർക്കുക. 10 മിനിറ്റ് ഇങ്ങനെ വയ്ക്കുക. ഈ സമയത്ത് സേമിയ അധിക വെള്ളം വലിച്ചെടുക്കുകയും കട്ടിയുള്ളതായിത്തീരുകയും ചെയ്യും.

tRootC1469263">

3. ഇതിലേക്ക് 1/2 കപ്പ് തൈരും ആവശ്യമെങ്കിൽ കുറച്ച് വെള്ളവും ചേർക്കുക. ഇനി കടുക്, ഉഴുന്ന് പരിപ്പ്, ഇഞ്ചി, കായപ്പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് താളിക്കുക.

4. കുറച്ച് വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കുക. മാതളനാരങ്ങ ഇഷ്ടമാണെങ്കിൽ ഇതുകൂടി അല്‍പ്പം മുകളില്‍ വിതറാം.

ഈ വിഭവം നന്നായി തണുപ്പിച്ച ശേഷം കഴിച്ചാല്‍ രുചി കൂടും.

Tags