രാത്രിയിൽ തൈര് കഴിക്കുന്നത് നല്ലതാണോ?

yogurt

ആരോഗ്യത്തിന് മികച്ച ഒരു ഭക്ഷണമായാണ് തൈരിനെ പൊതുവെ കണക്കാക്കാറ്. കാല്‍സ്യത്തിന്റെ ശക്തമായ ഉറവിടമാണ് തൈര്. പ്രോബയോട്ടിക്കുകളാല്‍ സമ്പന്നവുമാണ്. കൂടാതെ കുടലിന്റെ ആരോഗ്യത്തെയും തൈര് സഹായിക്കുന്നുണ്ട്. എന്നാല്‍ ഈ തൈര് കഴിക്കുന്ന സമയത്തിൽ എന്തെങ്കിലും കാര്യമുണ്ടോ? ഇഷ്ടമുള്ള സമയങ്ങളിലെല്ലാം തൈര് കഴിക്കാമോ?

തൈര് എപ്പോള്‍ കഴിക്കുന്നു ഏത് സമയത്ത് കഴിക്കുന്നു എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. തെറ്റായ സമയത്ത് ഇത് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാക്കുക. ഇങ്ങനെ കഴിക്കുന്നത് ഫലപ്രാപ്തി കുറയ്ക്കുമെന്ന് മാത്രമല്ല, ശരീരത്തില്‍ അതിന്റെ ഗുണങ്ങള്‍ ആഗീരണം ചെയ്യാനുള്ള കഴിവും കുറയ്ക്കും.

രാത്രി തൈര് കഴിച്ചാൽ…

രാത്രി ഭക്ഷണത്തില്‍ നിങ്ങൾ തൈര് ഉള്‍പ്പെടുത്തിയാല്‍ ദഹനപ്രവര്‍ത്തനം മന്ദഗതിയിലാകും. കൂടാതെ നെഞ്ചെരിച്ചില്‍ ഉണ്ടാകാനും കാരണമാകും. രാത്രിയില്‍ തൈര് ശരീരത്തെ തണുപ്പിക്കുന്നതിന് പകരം ദഹിക്കാതെ കിടക്കും. ദഹിക്കാത്ത തൈര് കുടലില്‍ ഇരുന്ന് പുളിച്ച് ഗ്യാസ് ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ വയറുവേദനയുമുണ്ടാകാം. ഉറക്കം തടസ്സപ്പെടാനും ഇത് കാരണമാകും. കട്ടിയുള്ള ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യും.

Tags