ചേന ഫ്രൈ സാലഡ്

dgf


ചേന ഇഷ്ടമല്ലാത്തവരും ഇഷ്ടപ്പെടുന്ന ചേന ഫ്രൈ സാലഡ് തയ്യാറാക്കിയാലോ ...


ചേരുവകൾ

1. ചേന – 1 കഷണം (250ഗ്രാം)
2. തേങ്ങാ പീര – 1 കപ്പ്
3. ഉള്ളി വട്ടത്തിൽ അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
4. മല്ലിയില – 1/2 കപ്പ്
5. നാരങ്ങ നീര് – 1/2 ടീസ്പൂൺ
6. ഉപ്പ് – ആവശ്യത്തിന്
7. എണ്ണ – 500 മില്ലി

തയാറാക്കുന്ന വിധം

ചേന നല്ലതു പോലെ കനം കുറച്ച് നീളത്തിൽ അരിഞ്ഞ് വറുത്ത് കോരുക. തേങ്ങ പീരയും മല്ലിയില അരിഞ്ഞതും ഉള്ളിയും ഉപ്പും നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച് ചേനയുടെ മുകളിൽ നിരത്തി വിളമ്പാം. 

Share this story