വീട്ടിൽ പൊടിച്ച ഗോതമ്പുപൊടി കൊണ്ട് ഒരു കിടിലൻ പ്രഭാതഭക്ഷണം

wheat puttu

ചേരുവകൾ

    ഗോതമ്പുപൊടി – 2 കപ്പ്

    തേങ്ങ ചിരകിയത് – 1 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഗോതമ്പുപൊടിയിൽ ഉപ്പു ചേർത്ത് ഇളക്കുക.

    വെള്ളം കുറേശ്ശെയായി തളിച്ച് കൈകൊണ്ട് തിരുമ്മുക. പൊടി നനവുള്ളതും എന്നാൽ അയഞ്ഞതുമായിരിക്കണം.

    പൊടിയിലെ കട്ടകൾ കൈകൊണ്ട് ഉടച്ച് മാറ്റുക.

    പുട്ടുകുറ്റിയിൽ ആദ്യം തേങ്ങ ചിരകിയത് ഇടുക. അതിനു മുകളിൽ ഗോതമ്പുപൊടി, പിന്നെ തേങ്ങ എന്നിങ്ങനെ പാളികളായി നിറയ്ക്കുക.

    വെള്ളം തിളച്ച കുക്കറിലോ പുട്ടുപാത്രത്തിലോ വെച്ച് 5–8 മിനിറ്റ് ആവിയിൽ വേവിക്കുക.

    ചൂടുള്ള ഗോതമ്പ് പുട്ട് തയ്യാറായി!

Tags