ഗോതമ്പ് കിണ്ണത്തപ്പം ഉണ്ടാക്കാം

kinnathappam
kinnathappam

വേണ്ട  ചേരുവകൾ

    ശർക്കര                                       250 ഗ്രാം 
    വെള്ളം                                      അരക്കപ്പ് 
    ഗോതമ്പ് പൊടി                      ഒന്നര കപ്പ് 
    പശുവിൻ പാൽ                         അര ലിറ്റർ 
    ഉപ്പ്                                             കാൽ ടീസ്പൂൺ 
    ഏലക്കാപ്പൊടി                       ഒരു ടീസ്പൂൺ 
    നെയ്യ്                                         ഒരു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ശർക്കര വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് എടുത്തു മാറ്റി വയ്ക്കാം. ഇനി ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി എടുത്ത് അതിലേക്ക് തിളപ്പിച്ച്  ആറിയ പശുവിൻ പാലും നേരത്തെ ഉരുക്കി വച്ച ശർക്കര നീരും ചേർത്ത് കട്ടയില്ലാതെ നന്നായി ഇളക്കി എടുക്കാം. ഇതിലേക്ക് ഉപ്പും ഏലക്കായ പൊടിച്ചതും നെയ്യും ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പത്ത് മിനിറ്റ് നേരം മൂടി വയ്ക്കാം.

 ഈ നേരം കൊണ്ട് ആവിയിൽ വയ്ക്കേണ്ട പാത്രങ്ങൾ നെയ്യ് തടവി മാറ്റി വയ്ക്കാം. ഇനി പാത്രത്തിലേക്ക് കിണ്ണത്തപ്പത്തിന്റെ കട്ടിയ്ക്കുള്ള മാവു ഒഴിച്ചുകൊടുത്ത് ഒരു 12 മിനിറ്റ് തൊട്ട് 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം. ഗോതമ്പ് കിണ്ണത്തപ്പം തയ്യാറായി കഴിഞ്ഞു.
 

Tags