ഗോതമ്പ് ഇഡ്ഡലി ഉണ്ടാക്കാം
അവശ്യ ചേരുവകൾ
ഗോതമ്പു പൊടി – 2 കപ്പ്
തൈര് – 1/2 കപ്പ്
റവ – 1/2 കപ്പ്
സോഡാ പൊടി – 1/2 ടീസ്പൂൺ
പച്ചക്കറികൾ (കാരറ്റ്, ബീൻസ്, കാബേജ്)- ആവശ്യത്തിന്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
ഉപ്പ് – ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
ഉഴുന്നു പരിപ്പ് – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പു പൊടി മണം മാറുന്നത് വരെ ചെറു തീയിൽ വറുത്ത ശേഷം തണുക്കാൻ വെക്കുക. തണുത്ത ശേഷം ഇതിലേക്ക് തൈര്, റവ, ഉപ്പ് എന്നിവ ചേർക്കുക. കുറച്ചു വെള്ളം ചേർത്ത് മാവ് കലക്കി എടുക്കുക. ഇതിലേക്കു പച്ചക്കറികൾ അരിഞ്ഞത് ചേർത്ത് ഇളക്കിയെടുക്കാം. ഇതിലേക്കു കടുകും ഉഴുന്ന് പരിപ്പും എണ്ണയിൽ വറുത്തതും ചേർത്ത് 15 മിനിറ്റ് അടച്ചു വെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം സോഡാ പൊടി ചേർത്ത് നന്നായി യോജിപ്പിച്ച് ഇഡ്ഡലി വേവിച്ചെടുക്കാം
.jpg)

