വയനാടന്‍ ചിക്കന്‍ ഫ്രൈ

Chicken Fry
ചേരുവകൾ:
കോഴി വൃത്തിയാക്കി ചെറു കഷ്ണങ്ങളാക്കിയത് - അര കിലോ
ഇഞ്ചി അരച്ചത് - ആവശ്യത്തിന്
വെളുത്തുള്ളി - ആവശ്യത്തിന്
വറ്റൽ മുളക് - 2 ടേബിൾസ്പൂൺ
ചുവന്നുള്ളി ചതച്ചത് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - ഒരു ടേബിൾസ്പൂൺ
കടലമാവ് - 2ടേബിൾ സ്പൂൺ
ഗരം മസാല - 1 ടേബിൾസ്പൂൺ
നല്ല ജീരകം പൊടിച്ചത് - 1 ടേബിൾസ്പൂൺ
പെരും ജീരകം പൊടിച്ചത് - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മുട്ട - 1
നാരങ്ങനീര് - 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
2 മുതൽ 13 വരെയുള്ള ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്ത് ചെറിയ കഷ്ണങ്ങളാക്കിയ കോഴിയിൽ പുരട്ടി 20 മിനിട്ട് വെച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരുക. ചൂടോടെ വിളമ്പാം

Tags