തണ്ണിമത്തൻ കഴിച്ചാൽ ഉടനെ ഇവ കഴിക്കരുത്, കാരണം !

google news
watermelon

തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിച്ചാൽ അവയുടെ പോഷണങ്ങള്‍ ശരീരത്തിന് ലഭിച്ചെന്നും വരില്ല. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

പാലും മുട്ടയും തണ്ണിമത്തനൊപ്പം കഴിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍ ആണ്. തണ്ണിമത്തനില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിച്ചതിന് പുറമേ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും. ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യും. അതുപോലെതന്നെ മുട്ടയിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 പോലുള്ള ഫാറ്റി ആസിഡുകൾ തണ്ണിമത്തനും വയറ്റിലെത്തുമ്പോൾ രണ്ടും പരസ്പരം ദഹനത്തെ തടയും. ഇതുമൂലം ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

പ്രോട്ടീൻ അടങ്ങിയ പയര്‍വര്‍ഗങ്ങളും തണ്ണിമത്തനൊപ്പം കഴിക്കുന്നത് നല്ലതല്ല. തണ്ണിമത്തനില്‍ നിന്ന് വിറ്റാമിനുകളും ധാതുക്കളും സ്റ്റാർച്ചുമൊക്കെ ശരീരത്തിലെത്തുന്നതിന് പിന്നാലെ പ്രോട്ടീന്‍ കൂടിയെത്തുന്നത് ദഹനരസങ്ങളെ നശിപ്പിക്കും. ഇത് വയർ കേടാകാൻ കാരണമാകും.

Tags