ബർഗർ കഴിക്കാൻ ഇനി കടകൾ അന്വേഷിച്ച് നടക്കേണ്ട

How about making a homemade chicken burger?
How about making a homemade chicken burger?

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ബർഗർ. കിടിലൻ ബർഗർ കിട്ടുന്ന കടകൾ അന്വേഷിച്ച് നമ്മൾ പോകാറുണ്ട്. എന്നാൽ ഇനി കടകൾ അന്വേഷിച്ച് കഷ്ടപ്പെടേണ്ട .കിടിലൻ രുചിയിൽ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

tRootC1469263">

ചേരുവകൾ

ബർഗറിനായി ഉപയോഗിക്കുന്ന ബണ്ണ് – ആവശ്യത്തിന്
ചിക്കന്‍ ബര്‍ഗ്ഗര്‍ പാറ്റീസ് – ആവശ്യത്തിന്
ലെറ്റിയൂസ് ഇല – രണ്ട്
തക്കാളി – അഞ്ച് കഷ്ണം

ഉണ്ടാക്കുന്ന വിധം

ചിക്കന്‍ ബര്‍ഗ്ഗര്‍ പാറ്റീസ് ചെറുതായി നുറുക്കി പൊടിച്ച കുരുമുളകും ഉപ്പും അരിഞ്ഞ സവാളയും എണ്ണയും യോജിപ്പിച്ച് അല്‍പ്പം കനത്തില്‍ വട്ടത്തിലാക്കിയെടുക്കുക.ഇത് ഫ്രീസ് ചെയ്തെടുക്കണം. ശേഷം ഇവ ഓരോന്നായി എടുത്ത് ഗ്രില്‍ ചെയ്യുക. ബണ്ണിനെ രണ്ടായി മുറിച്ച് ടോസ്റ്റ് ചെയ്യുക. ശേഷം ബട്ടര്‍ തേച്ച് ബര്‍ഗ്ഗറിന്റെ അടിയില്‍ വരുന്ന ബണ്ണില്‍ അരിഞ്ഞ ലെറ്റിയൂസ് ഇലകള്‍, തക്കാളി എന്നിവ ആദ്യം വെക്കുക.
അതിനുമുകളിലായി ചിക്കന്‍ പാറ്റീസ്, അടുത്ത പീസ് ബണ്‍ എന്നിവ വെയ്ക്കാം. കിടിലൻ രുചിയിൽ ബർഗർ തയ്യാർ.
 

Tags