വേഫിള്‍സ് വീട്ടില്‍ തയ്യാറാക്കാം

waffles
waffles

ആവശ്യമുള്ള ചേരുവകള്‍:
മൈദ- 2 കപ്പ് (280 ഗ്രാം)
പഞ്ചസാര - 2/3 കപ്പ് (130 ഗ്രാം)
ബേക്കിംഗ് സോഡ- 1 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- 3 ടീസ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
മോര് -2 കപ്പ് (480 മില്ലി)
വെണ്ണ- 4 ടേബിള്‍സ്പൂണ്‍ (60 ഗ്രാം)
വനില എസ്സന്‍സ് -2 ടീസ്പൂണ്‍
വിപ്പിംങ് ക്രീം, തേന്‍ അല്ലെങ്കില്‍ ടോപ്പിങ്ങിനായി പഴങ്ങള്‍

തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു ബൗള്‍ എടുത്ത് അതിലേക്ക് മൈദ, പഞ്ചസാര, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍, ഉപ്പ് എന്നിവയെല്ലാം നല്ലതുപോലെ അരിച്ച് മിക്‌സ് ചെയ്ത് എടുക്കുക. പിന്നീട് വിസ്‌ക് ഉപയോഗിച്ച് എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യാവുന്നതാണ്. ശേഷം ഇതിലേക്ക് മോര്, വെണ്ണ, വാനില എസ്സന്‍സ് തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കാം. ഇത് സോഫ്റ്റ് ആവുന്നത് വരെ ഇളക്കേണ്ടതാണ്. ശേഷം 10 മിനിറ്റ് ഇത് മാറ്റി വെക്കണം.
പിന്നീട് വേഫിള്‍ തയ്യാറാക്കുന്നതിനായി പാത്രം പ്രിഹീറ്റ് ചെയ്യേണ്ടതാണ്. ബാറ്റര്‍ ഒഴിക്കുന്നതിന് മുമ്പ്, നോണ്‍-സ്റ്റിക്ക് കുക്കിംഗ് സ്‌പ്രേ ഉപയോഗിച്ച് വേഫിള്‍ മേക്കറില്‍ ഒഴിക്കേണ്ടതാണ്. ഇതിലേക്ക് വേഫിള്‍ മിക്‌സ് ഒഴിക്കാം. സാധാരണയായി 2 മുതല്‍ 3 മിനിറ്റ് വരെ. വേഫിള്‍ മേക്കറില്‍ നിന്ന് നീരാവി പുറത്തുവരാതിരിക്കുമ്പോള്‍ വേഫിള്‍ തയ്യാറായി എന്ന് ഉറപ്പിക്കാം.
ഇത്രയുമായി കഴിഞ്ഞാല്‍ വേഫിളുകള്‍ 200º F (95º C) ഓവനില്‍ വയ്ക്കാം. പിന്നീട് ബാക്കിയുള്ള വേഫളുകള്‍ കൂടി തയ്യാറാക്കാവുന്നതാണ്. തയ്യാറായി കഴിഞ്ഞാല്‍ ഇതിന് മുകളിലേക്ക് വിപ്പിംങ് ക്രീം ഇട്ട് പഴങ്ങള്‍ നിരത്താവുന്നതാണ്.


 

Tags