ഈ വിഷുവിന് നിങ്ങളാകും സൂപ്പർസ്റ്റാർ; എങ്ങനെയെന്നല്ലേ? വിഷുസദ്യയിൽ ഈ ഐറ്റം തയ്യാറാക്കിയാൽ മതി
Apr 12, 2025, 18:30 IST


ചേരുവകൾ:-
വെള്ളരിക്ക - ചെറിയ കഷണങ്ങൾ ആക്കിയത്
പച്ചമുളക് – അഞ്ച് വട്ടത്തിൽ അരിഞ്ഞത്
തൈര് – രണ്ട് കപ്പ്
ഉപ്പ് – ആവശ്യത്തിന്
തേങ്ങ- അര മുറി
ജീരകം – ഒരു നുള്ള്
കടുക് – ഒരു നുള്ള്
താളിക്കാൻ:-
വറ്റൽ മുളക് – 2
കടുക് – ഒരു ടി സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടി സ്പൂൺ
വെള്ളരിക്ക പച്ചടി പാകം ചെയ്യുന്ന വിധം:-
തേങ്ങയും ജീരകവും വെണ്ണപോലെ അരച്ച് അതിലേക്കു കടുക് ചേർത്ത് ചതച്ചെടുക്കുക.
വെള്ളരിക്ക ,പച്ചമുളക് ചേർത്ത് വേവിക്കുക. മുക്കാൽ വേവാകുമ്പോൾ അരപ്പ് ചേർക്കുക. തിളക്കുമ്പോൾ തീ അണക്കുക, തണുത്ത ശേഷം തൈര് ചേർത്ത് ഇളക്കുക. തൈര് ചേർത്ത കറിയിലേക്ക് വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും ചേർക്കുക.
