വിഷുസദ്യ സ്പെഷ്യൽ പാവയ്ക്ക കൊണ്ടാട്ടം

Vishu Sadya Special Pavaka Kondattam
Vishu Sadya Special Pavaka Kondattam

പാവയ്ക്ക - വേണ്ടത്ര
മഞ്ഞൾപ്പൊടി, ഉപ്പ് - പാകത്തിന്
വെയിൽ - 2-3 ദിവസത്തേത്
പാവയ്ക്ക നന്നായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തിൽ അരിഞ്ഞെടുക്കുക(ഉള്ളിലെ മൃദുവായ ഭാഗവും കുരുവുമടക്കം)

ഈ കഷ്ണങ്ങളിൽ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും (എരിവ് വേണമെങ്കിൽ കുറച്ച് മുളകുപൊടിയും)പുരട്ടി ഇഡ്ഡലിപാത്രത്തിന്റേയോ അപ്പച്ചെമ്പിന്റേയോ തട്ടിൽ നിരത്തി ആവിയിൽ വാട്ടിയെടുക്കുക(പ്രഷർ കുക്കർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്). 8-10 മിനിട്ടിൽ കൂടുതൽ വേണ്ടിവരില്ല. ഇടക്കു തുറന്ന് പാവയ്ക്കാക്കഷ്ണങ്ങൾ ഒന്നിളക്കിക്കൊടുക്കുന്നത് നല്ലതാണ്. കൂട്ടത്തിൽ ഉപ്പ് പാകമാണോ എന്ന് നോക്കുകയും ചെയ്യാം.

ഇനി ഈ കഷ്ണങ്ങൾ ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ പായയിലോ മറ്റോ നിരത്തി നല്ല വെയിലത്തുവച്ച് ഉണക്കിയെടുക്കുക. രണ്ടുമൂന്നു ദിവസം കൊണ്ട് നന്നായി ഉണങ്ങി ‘കറുമുറാ’പരുവത്തിലാവും.

കൊണ്ടാട്ടം റെഡിയായിക്കഴിഞ്ഞു. ഇനി ഇത് നല്ല അടപ്പുള്ള ഭരണിയിലോ പാത്രത്തിലോ ആക്കിവച്ചോളൂ. എത്രനാൾ വേണമെങ്കിലും കേടാവാതെ ഇരുന്നോളും.

കൊണ്ടാട്ടം ആവശ്യത്തിനെടുത്ത് എണ്ണയിൽ വറുത്ത് ഉപയോഗിക്കാം.

Tags