വിഷുസദ്യ സ്പെഷ്യൽ കായ ഉപ്പേരി
Apr 12, 2025, 19:15 IST


ചേരുവകൾ
നേന്ത്രകായ തൊലി കളഞ്ഞു കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് - 2 കപ്പ്
മഞ്ഞള്‍ പൊടി - ഒരു സ്പൂണ്‍
വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
പാകംചെയ്യുന്ന വിധം
അരിഞ്ഞു വച്ചത് മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു വെക്കുക. തുടര്‍ന്ന് എണ്ണയില്‍ വറക്കുക. ഇടക്ക് അല്പം ഉപ്പുവേള്ളവും തളിക്കണം. കായ പാകത്തിന് വറവ് ആയി വരുമ്പോൾ കോരി എടുക്കുക, അധികം മൂത്ത് പോകരുത്. കായ ഉപ്പേരി റെഡി.