വിഷു സദ്യ അടിപൊളിയാക്കാൻ അവിയൽ

Avial
Avial


ചേരുവകൾ

വെള്ളരിക്കാ, അച്ചിങ്ങപയർ, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചിൽ ഇവയെല്ലാം ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് – അരകിലോ

മുളകുപൊടി – അര ടീസ്പൂൺ

മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

പച്ചമുളക് രണ്ടായി പിളർന്നത് – അഞ്ച്

അരപ്പ്
തിരുമ്മിയ തേങ്ങ – ഒന്ന്

ജീരകം – കാൽ ടീസ്പൂൺ

പച്ചമുളക് –നാല്

കറിവേപ്പില –ഒരു തണ്ട്

ചുമന്നുള്ളി – ആറല്ലി (ഇവയെല്ലാം തരുതരുപ്പായി അരച്ചെടുക്കുക )

പുളിക്കുവേണ്ടി
പച്ചമാങ്ങ,വാളൻപുളി,തൈര് ഇവയിൽ ഏതഗിലും ഒന്ന് ചേർക്കാം

വെളിച്ചെണ്ണ –രണ്ടു ടീസ്പൂൺ

ഉപ്പ് –ആവശ്യതിന്

തയാറാക്കുന്ന വിധം

പച്ചക്കറികൾ മുളകുപൊടിയും,മഞ്ഞൾപൊടിയും,ചേർത്ത് വെള്ളത്തിൽ വേവിക്കുക.

മുക്കാൽ വേവാകുമ്പോൾ പുളിയും ഉപ്പും ചേർത്ത് ഇളക്കുക.

വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേർക്കുക.

തീ അണച്ച ശേഷം വെളിച്ചെണ്ണ ചേർത്ത് വാങ്ങുക.

Tags