കൂട്ടുകറി ഇല്ലാത്തെ എന്ത് വിഷു സദ്യ...


ചേരുവകൾ
കുമ്പളങ്ങ – അരക്കിലോ, ചേന – അരക്കിലോ
കടലപ്പരിപ്പ് വേവിച്ചത് – നൂറ്റമ്പതു ഗ്രാം
കുരുമുളകുപൊടി – ഒരു ടീ സ്പൂൺ
മുളകുപൊടി – ഒരു ടീ സ്പൂൺ, മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
ശർക്കര – രണ്ട് അച്ച്, കടുക് – രണ്ട് ടീ സ്പൂൺ
ജീരകം – അര ടീ സ്പൂൺ, വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കറിവേപ്പില – രണ്ട് തണ്ട്, തേങ്ങ – ഒരെണ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
കുമ്പളങ്ങയും ചേനയും ചതുരക്കഷണങ്ങളാക്കി അതിൽ കുരുമുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. കടലപ്പരിപ്പ് ഒട്ടും ഉടയാതെ വേവിക്കണം. വേവിച്ച പരിപ്പും കഷണങ്ങളും ഒന്നിച്ചു ചേർത്ത് ഉപ്പും ശർക്കരയും ഇട്ട് നന്നായി തിളപ്പിക്കുക. തേങ്ങ ചുരണ്ടി പകുതി മാറ്റിവച്ച് ബാക്കി പകുതിയിൽ ജീരകം ചേർത്ത് അരച്ചു കറിയിലേക്ക് ഒഴിച്ച് തിള വരുമ്പോൾ ഇറക്കി വയ്ക്കുക. എണ്ണ ചൂടാകുമ്പോൾ കടുകു പൊട്ടിച്ച് തേങ്ങ ചുരണ്ടിയതും കറിവേപ്പിലയും ചേർത്തിളക്കി ബ്രൗൺ നിറം വന്നാൽ പരിപ്പിലേക്കിട്ട് നന്നായിളക്കി യോജിപ്പിച്ച് മൂടിവയ്ക്കുക...
