വിഷു അല്ലെങ്കിലും വിഷു കട്ട തയ്യാറാക്കി നോക്കിയാലോ ?

vishukatta

 ചേരുവകൾ

    ഉണക്കലരി- 2 കപ്പ്
    ചിരകിയ നാളികേരം - 2കപ്പ്
    ജീരകം - 1 ടീസ്പൂൺ
    ചുക്ക് പൊടിച്ചത് - രണ്ട് നുള്ള്
    ഉപ്പ് - പാകത്തിന്
    നെയ്യ്- 2 ടീസ്പൂൺ
    അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ചിരകിയ നാളികേരത്തിൽ നിന്നും ഒന്നാംപാൽ നല്ല കട്ടിയിൽ പിഴിഞ്ഞെടുക്കാം.
    ശേഷം പിഴിഞ്ഞെടുത്ത നാളികേരത്തിൽ അൽപ്പം ചൂടുവെള്ളമൊഴിച്ച് രണ്ടാം പാൽ എടുക്കാം.
    ഇതിലേക്ക് ഉണക്കലരി ചേർത്തു വേവിക്കാം.
    വെന്തുകഴിഞ്ഞാൽ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവയിട്ട് കട്ടയാകുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം.
    അടിയിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
    കട്ടയായി കഴിഞ്ഞാൽ എണ്ണപുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കാം. നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളിൽ വിതറി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ശർക്കര പാനി​​ ഒഴിച്ചോ കറികൾ ഒഴിച്ചോ കഴിക്കാം.

Tags