വിഷുവിന് നുറുക്ക് ഗോതമ്പ് പായസം തയ്യാറാക്കിയലോ..

GothambuPayasam
GothambuPayasam

ചേരുവകൾ

നുറുക്ക് ഗോതമ്പ് - 1 cup
ശർക്കര - 300g
പാൽ - 500 ml
വെള്ളം - 4 1 / 2 cup
ഏലയ്ക്കാ പൊടി - 1/4 tsp
നെയ്യ് - 4 tbsp
ഒരു നുള്ള ഉപ്പ്
തേങ്ങ കൊത്ത്
അണ്ടിപ്പരിപ്പ്
മുന്തിരി

തയ്യാറാക്കന്ന വിധം

ഒരു കുക്കറിലേക്ക് നന്നായി കഴുകിയ നുറുക്ക് ഗോതമ്പും രണ്ടര cup വെള്ളവും ചേർത്ത് medium flamil 2 whistle അടിപ്പിക്കുക.
പാനിലേക്ക് 300 g ശർക്കരയും 1 cup വെള്ളവും ഒഴിച്ച് ശർക്കര പാനി തയ്യാറാക്കുക.

ശേഷം പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് , അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്ത് മാറ്റിവെക്കുക. ശേഷം ഇതിലേക്ക്
വേവിച്ച നുറുക്കു ഗോതമ്പും ശർക്കര പാനിയും ഏലയ്ക്കാപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് 10 min നേരം cook ചെയ്യുക. പാലും 1 cup വെള്ളവും ഒഴിച്ച് നന്നായി mix ചെയ്ത് തിളച്ചു വരുമ്പോൾ Off ചെയ്യുക. ശേഷം ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാകൊത്തും ചേർക്കുക.

Tags