വിഷുവിന് രുചിയൂറും ചക്കക്കുരു പായസം


ചേരുവകള്‍
ചക്കക്കുരു - 250 ഗ്രാം
ശര്‍ക്കര-500 ഗ്രാം
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍- രണ്ട് തേങ്ങയുടെ
ഏലയ്ക്കാ പൊടിച്ചത്- ആവശ്യത്തിന്
കശുവണ്ടി,ഉണക്കമുന്തിരി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൊലികളഞ്ഞ് ചുരണ്ടിയ ചക്കക്കുരു പ്രഷര്‍ കുക്കറില്‍ വേവിക്കുക. രണ്ട് വിസില്‍ മതിയാകും. ശേഷം ഈ ചക്കക്കുരു വെള്ളം വാര്‍ത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. തണുത്ത ശേഷം മിക്സിയിലിട്ട് അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. സ്റ്റൗവ്വില്‍ ഉരുളിവെച്ച് നെയ്യ് ഒഴിച്ച് ഇത് ചൂടായി വരുമ്പോള്‍ ചക്കക്കുരു പേസ്റ്റ് ഒഴിച്ച ശേഷം ഉരുക്കി അരിച്ച ശര്‍ക്കര കൂടി ഇതിലേക്ക് ചേര്‍ത്ത് 10 മിനിട്ട് ഇളക്കുക. ഇവ നന്നായി കുറുകി കഴിയുമ്പോള്‍ തേങ്ങയുടെ രണ്ടാം പാല്‍ ഒഴിക്കുക. ഇത് ഒന്നുകൂടി കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത ഒന്നാം പാല്‍ ഒഴിക്കുക. ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേര്‍ത്ത് വാങ്ങിവയ്ക്കാം. കിടിലന്‍ ചക്കക്കുരു പായസം റെഡി.