ഈ വിഷുവിന് ആപ്പിൾ പായസം ആയാലോ...

apple payasam
apple payasam

ചേരുവകൾ :
ചൗവ്വരി /സാബൂനരി - 1/4 കപ്പ് 
വെള്ളം - 1 ഗ്ലാസ്സ് 
പാൽ - 2 കപ്പ് 
കണ്ടെൻസ്‌ഡ് മിൽക്ക് - 1/4 കപ്പ് 
പഞ്ചസാര ആവശ്യത്തിന് 
ഉപ്പ് - ഒരു നുള്ള് 
ആപ്പിൾ -1
നെയ്യ് -1 ടീസ്പൂൺ 
അണ്ടിപ്പരിപ്പ് 
ഉണക്ക മുന്തിരി 

തയ്യാറാക്കുന്ന വിധം 

1. വെള്ളം തിളപ്പിച്ചെടുത്ത ശേഷം അതിലേക്ക്‌ സാബൂനരി ചേർത്തു വേവിക്കുക 
2. സാബൂനരി വെന്തു വന്ന ശേഷം ഇതിലേക്ക് പാലും പഞ്ചസാരയും കൺഡെൻസ്‌ഡ് മിൽക്കും ചേർത്തു തിളപ്പിക്കുക 
3. തിളച്ചു വന്ന ശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വേണ്ടി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം 
4. മറ്റൊരു പാൻ സ്റ്റോവിൽ വെച്ചു നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരിയെടുത്തിട്ട് അതിലേക്ക്‌ ഗ്രേറ്റ് ചെയ്ത ആപ്പിൾ ചേർത്തു നന്നായി വഴറ്റിയെടുക്കുക 
5. തീ ഓഫ്‌ ചെയ്ത് ചൂടാറി വന്ന ശേഷം ചൂടാറി വന്നിട്ടുള്ള പാലിന്റെ മിശ്രിതത്തിലേക്ക് ചേർത്തു മിക്സ് ചെയ്ത് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം 

Tags