വെണ്ടക്ക മപ്പാസ് തയ്യാറാക്കിയാലോ

Vendaka Mapas
Vendaka Mapas

ചേരുവകൾ 

    വെണ്ടക്ക. - 7-8
    സവാള -1
    പച്ചമുളക് -3
    കറിവേപ്പില -1 തണ്ട്
    മഞൾപൊടി -1/4 റ്റീസ്പൂൺ
    മുളക് പൊടി -1/2 റ്റീസ്പൂൺ
    ഗരം മസാല -1/2 റ്റീസ്പൂൺ
    മല്ലി പൊടി -3/4 റ്റീസ്പൂൺ
    ഉപ്പ്,എണ്ണ -പാകത്തിനു
    തേങ്ങ യുടെ രണ്ടാം പാൽ -1 റ്റീകപ്പ്
    ഒന്നാം പാൽ -3/4 റ്റീകപ്പ്
    ഇഞ്ചി ,വെള്ളുതുള്ളി അരിഞത്-2 ഉം കൂടി 1 സ്പൂൺ( ഇത് നിർബന്ധമില്ല ,ഞാൻ ചേർതിട്ട് ഇല്ല.ചേർതാലും ഇല്ലെങ്കിലും നല്ല രുചിയാണു )

തയ്യാറാക്കുന്ന വിധം 

സവാള,പച്ചമുളക് ഇവ നീളത്തിൽ.അരിഞ്ഞ് വക്കുക.വെണ്ടക്ക കഴുകി നന്നായി തുടച്ച് വക്കുക.പിന്നീട് വെണ്ടക്ക നെടുകെ മുറിക്കാതെ നീളത്തിൽ കഷ്ണിക്കുക.


ഒരു പാനിൽ എണ്ണ ഒഴിച്ച് (ലെശം എണ്ണ കൂടുതൽ ഒഴിക്കാം)ചൂടാകുമ്പോൾ സവാള പച്ചമുളക് , കറിവേപ്പില ഇവ ചേർത്ത് വഴറ്റുക.ഇഞ്ചിയും വെള്ളുതുള്ളിയും ചേർക്കുന്നുണ്ടെങ്കിൽ അതും ഇപ്പൊൾ ചേർത്ത് വഴറ്റാം.


ചെറുതായി വഴന്റ് കഴിയുമ്പോൾ വെണ്ടക്ക ചേർത്ത് നന്നായി വഴറ്റുക. വെണ്ടക്ക നന്നായി വഴന്റ് കിട്ടാനാണു എണ്ണ കുറച്ച് കൂടുതൽ ചേർക്കുന്നെ.വെണ്ടക്ക നല്ല ഡ്രൈ ആകണം . ചിലരു വെണ്ടക്ക വേറെ മൂപ്പിച്ചും ചേർക്കാറുണ്ട്. അങനെയും ചെയ്യാവുന്നതാണു.


ശെഷം പൊടികൾ ഒരൊന്നായി ചേർത്ത് ഇളക്കാം . മഞൾപൊടി, മുളക് പൊടി ,മല്ലി പൊടി,ഗരം മസാല യുടെ പകുതി പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി വഴറ്റുക

പിന്നീട് രണ്ടാം പാൽ ചേർത്ത് ഇളക്കി ചൂടാക്കുക.ബാക്കി ഗരം മസാല ഇപ്പൊ ചേർക്കാം.

ഒന്ന് ചെറുതായി തിളച്ച ശെഷം ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.5 മിനുറ്റ് അടച്ച് വച്ച ശെഷം ഉപയോഗിക്കാം

ചപ്പാത്തി, അപ്പം, പുട്ട്, ചോറ് ,ഇടിയപ്പം,ഗോതമ്പ് ദോശ തുടങ്ങിയവക്ക് എല്ലാം ഒപ്പം നല്ലൊരു കോമ്പിനെഷൻ ആണു ഈ മപ്പാസ്. 

Tags