എളുപ്പത്തില്‍ ഉണ്ടാക്കാം രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ്

vellayappam

   വറുത്ത അരിപ്പൊടി – 4 കപ്പ്‌
    ചെറുചൂടുവെള്ളം – 1 കപ്പ്‌
    വെള്ളം – 2+1 കപ്പ്‌
    യീസ്റ്റ് – ½ ടീസ്പൂണ്‍
    പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
    തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌
    ഉപ്പ് – ആവശ്യത്തിന്
    ഒരു കപ്പ്‌ ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക)
     അരിപ്പൊടി 2 കപ്പ്‌ വെള്ളത്തില്‍ കലക്കി, തുടര്‍ച്ചയായി ഇളക്കി 4 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
    തണുത്ത ശേഷം ഈ മിശ്രിതവും, ബാക്കിയുള്ള അരിപ്പൊടിയും, യീസ്റ്റ് ചേര്‍ത്ത വെള്ളവും, ചിരണ്ടിയ തേങ്ങയും, ഉപ്പും, ഒരു കപ്പ്‌ വെള്ളവും യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
    മാവ് 8 മണികൂര്‍ ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
    ഒരു നോണ്‍-സ്റ്റിക്ക് പാന്‍ ചൂടാക്കി മാവൊഴിച്ച് പരത്തി (രണ്ട് ദോശയുടെ കനത്തില്‍) ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക

Tags