തൈരും തേങ്ങയും ചേർന്ന നാടൻ രുചിക്കൂട്ട്

vellarikkaa pachadi

സാധനങ്ങൾ

വെള്ളരിക്ക – തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ചുകനത്തിൽ അരിഞ്ഞത് – അര കിലൊ

പച്ചമുളക് – 5 എണ്ണം

തേങ്ങ – ഒരു മുറി ( ചിരവിയത്)

തൈര് – അരക്കപ്പ്

ഉപ്പ് – ആവശ്യത്തിന്.

കറിവേപ്പില – 1 തണ്ട്

കടുക് – ആവശ്യത്തിന്.

വെള്ളരിക്കാ പച്ചടി ഉണ്ടാക്കേണ്ട വിധം

വായ് വട്ടമുള്ള ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഒരു തുവർത്തുമുണ്ട് അതിന് മുകളിൽ കെട്ടുക. അതിനു മുകളിലായി ഉപ്പും ചേർത്തിളക്കിയ വെള്ളരിക്ക നിരത്തുക. വെള്ളത്തിൽ തൊടാതെ അഞ്ചു മിനിട്ട് മൂടി വെച്ച് ആവിയിൽ വേവിക്കുക. പിന്നീട് പുറത്തെടുത്ത് മറ്റൊരു തുവർത്തുമുണ്ടുകൊണ്ട് വെള്ളരിക്കയിലെ വെള്ളം തുടച്ചെടുക്കുക. ചെറിയ ഒരു പാത്രത്തിൽ വെള്ളരിക്ക ഇടുക. മുളകും തൈരും തേങ്ങയും കൂടി മിക്സിയിൽ മൃദുവായി അരച്ചെടുക്കുക. ഈ കൂട്ട് വെള്ളരിക്കയുടെ മുകളിൽ ഒഴിക്കുക.
എണ്ണയിൽ കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേർത്ത് വെള്ളരിക്കയുടെ മുകളിൽ വിതറുക

tRootC1469263">

Tags