പച്ചക്കറികൾ കഴിക്കാൻ മടിയാണോ? എങ്കിൽ ഈ സ്റ്റൈലിൽ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ

vegetablesfriedrice


ബസ്മതി അരി - 2 കപ്പ്‌
ബീൻസ് - 6 എണ്ണം
കാരറ്റ് - 1 എണ്ണം
കാബേജ് - അരിഞ്ഞത് 1 കപ്പ്‌
കാപ്സിക്കം - 1
സ്പ്രിംഗ് ഒനിയൻ - ചെറുതായി അരിഞ്ഞത് 1 കപ്പ്‌
വെളുത്തുള്ളി - 1
കുരുമുളക് പൊടി - 1 1/2സ്പൂണ്‍
സോയ സോസ് - 2 1/2 സ്പൂണ്
വിനാഗിരി - 1 ടേബിൾ സ്പൂണ്‍
എണ്ണ - 5 സ്പൂണ്‍
ബസ്മതി അരി കഴുകി വെള്ളമൊഴിച്ച് അല്പം ഉപ്പിട്ട് അടുപ്പത്ത് വച്ച് വേവിക്കുക മുക്കാൽ ഭാഗം വേവായാൽ വാർത്ത് വക്കുക
വെജിറ്റബിൾസ് എലാം ചെറുതായി അരിഞ്ഞു വക്കുക
ഒരു പാനലിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു വെളുത്തുള്ളി ഇടുക
ഇനി പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന സ്പ്രിംഗ് ഒനിയന്റെ വെളുത്ത ഭാഗം ഇടാം
അടുത്തതായി ബീൻസ് ചേർത്ത് ഇളക്കുക
ഇനി കാരറ്റ് ഇടാം
ഇതിലേക്ക് കാബേജ് ചേർക്കുക
അവസാനമായി കാപ്സിക്കം ഇട്ടു വഴറ്റുക
ഇനി പകുതി കുരുമുളക് പൊടിയും സോയാ സോസും ഒരു നുള്ള് ഉപ്പും പച്ചക്കറിയിലേക്ക് ചേർത്ത് ഇളക്കുക
ഇതിലേക്ക് ചോറ് ചേർത്ത് ബാക്കി കുരുമുളക് പൊടിയും സോയാസോസും വിനാഗിരിയും ചേർത്ത് , പാത്രത്തിന്റെ പിടിയിൽ പിടിച്ചു പാത്രം മുകളിലേക്കും താഴേക്കും ഇളക്കി കൊണ്ട് ചോറും പച്ചക്കറികളും ഇളക്കി യോജിപ്പിക്കുക
സ്പ്രിംഗ് ഒനിയൻ മുകളിൽ ഇട്ടു ഒന്ന് കൂടി ഇളക്കുക എടുക്കുക
 

Tags