നാവിൽ വെള്ളമൂറും വെജിടെബിള്‍ സ്റ്റൂ
സവാള – 2
പച്ചമുളക് – 3
കാരറ്റ് – 1
ഗ്രീന്‍പീസ് – അര കപ്പ്
കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല് ) – ഒരു കപ്പ്
ഒന്നാം പാല് – അര കപ്പ്
കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
1)ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക .
2)ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക .
3)ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക .
4)സവാളയും കിഴങ്ങും ഇട്ട് വഴറ്റുക .
5 )കുരുമുളക് ചേര്‍ക്കുക .
6)കാരറ്റ് ചേര്‍ക്കുക .വഴറ്റുക .
7)രണ്ടാം പാല് ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക .
8)കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍ .