വെജിറ്റബിൾ സ്റ്റ്യൂ തയ്യാറാക്കാം

safg

ചേരുവകൾ 

    ഉരുളകിഴങ്ങ് -2
    ക്യാരറ്റ് -1
    ബീൻസ് -4
    ഗ്രീൻപീസ് ഫ്രോസൻ (നിർബന്ധമില്ല)-1/2 റ്റീകപ്പ്
    ഇഞ്ചി അരിഞത്-1.5 റ്റീസ്പൂൺ
    വെള്ളുതുള്ളി അരിഞത്- 1 റ്റീസ്പൂൺ(,വെള്ളുതുള്ളി വേണ്ടെങ്കിൽ ഒഴിവാക്കാം ,ചിലരു സ്റ്റ്യൂവിനു ഇത് ചേർക്കാറില്ല) കോളീ ഫ്ലവറും ചേർക്കാവുന്നതാണു
    പച്ചമുളക് -4
    സവാള -1
    കറിവേപ്പില -2 തണ്ട്
    കറുവപട്ട -2 കഷണം
    ഗ്രാമ്പൂ -2
    ഏലക്ക -2
    പെരുംജീരകം -1 നുള്ള്
    തേങ്ങയുടെ രണ്ടാം പാൽ -2റ്റീകപ്പ്
    ഒന്നാം പാൽ -3/4 റ്റീകപ്പ്
    ഉപ്പ്, എണ്ണ - പാകത്തിനു


കുക്കർ അടുപ്പത് വച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപട്ട, ഏലക്കാ, ഗ്രാമ്പൂ,പെരുംജീരകം ഇവ ചേർത്ത് മൂപ്പിക്കുക


ശെഷം സവാള അരിഞത്, പച്ചമുളക് നെടുകെ കീറിയത്, ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക.


വഴന്റ ശെഷം ഉരുളകിഴങ്ങ്, ക്യാരറ്റ്, ബീൻസ്, ഗ്രീൻപീസ്, ( കോളിഫ്ലവർ ഉണ്ടെങ്കിൽ അതും ചേർക്കാം) ഇവയും പാകത്തിനു ഉപ്പും ചേർത്ത് വഴറ്റുക.


ശെഷം തേങ്ങയുടെ 2 ആം പാലും ചേർത്ത് ഇളക്കി കുക്കർ അടച്ച് 2-3 വിസ്സിൽ വരുന്ന വരെ വേവിക്കുക.ഒന്ന് കുറുകി ഇരിക്കണം.


പിന്നീട് കുക്കർ തുറന്ന് ഒന്നാം പാൽ ചേർത്ത് ഇളക്കി ഒന്ന് ചൂടായ ശെഷം തീ ഓഫ് ചെയ്ത് എണ്ണ ,കറിവേപ്പില ഇവ കൂടെ മേലെ തൂകി ഇളക്കി ഉപയോഗിക്കാം. 

Tags