വെജിറ്റബിൾ ഓംലെറ്റ്; മുട്ടയ്ക്കൊപ്പം പച്ചക്കറികളും ചേർത്ത് രുചികരമായ ഡിന്നർ
Oct 20, 2026, 20:40 IST
ചേരുവകൾ:
- മുട്ട – 2 എണ്ണം
- സവാള – ¼ കപ്പ്
- തക്കാളി – ¼ കപ്പ്
- ചീര അരിഞ്ഞത് – ¼ കപ്പ്
- കുരുമുളകുപൊടി – ¼ ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, തക്കാളി, ചീര എന്നിവ ചേർത്ത് ഇളക്കുക.
പാനിൽ അൽപം എണ്ണ പുരട്ടി മിശ്രിതം ഒഴിക്കുക. മൂടിവെച്ച് ചെറിയ തീയിൽ വേവിക്കുക. ഒരു വശം വെന്തശേഷം മറിച്ചിട്ട് മറുവശവും നന്നായി വേവിച്ചെടുക്കുക. വിശപ്പിനനുസരിച്ച് ഒരു ചെറിയ ചപ്പാത്തിയോ ഗോതമ്പ് ബ്രെഡോ കൂടെ കഴിക്കാം.
.jpg)


