രാത്രി വിശപ്പിന് ക്രീമില്ലാത്ത ചൂടൻ വിഭവം; ആരോഗ്യകരമായ ഈ രീതി പരീക്ഷിക്കാം

VegetableOatsSoup

 ചേരുവകൾ:

- ഓട്സ് – ½ കപ്പ്
- കാരറ്റ് – ½ എണ്ണം
- ബീൻസ് – ¼ കപ്പ്
- സവാള – ½ എണ്ണം
- വെളുത്തുള്ളി – 1 അല്ലി
- കുരുമുളകുപൊടി – ¼ ടീസ്പൂൺ
- വെള്ളം – 2½ കപ്പ്
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞ വെളുത്തുള്ളിയും സവാളയും വഴറ്റുക. തുടർന്ന് കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് കുറച്ചുനേരം ഇളക്കുക. വെള്ളം ചേർത്ത് പച്ചക്കറികൾ മൃദുവാകുന്നതുവരെ വേവിക്കുക.

ഓട്സ് ചേർത്ത് ചെറിയ തീയിൽ അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം; സൂപ്പിന് ആവശ്യമായ കട്ടി ലഭിച്ചാൽ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇറക്കിവയ്ക്കുക. ചൂടോടെ വിളമ്പാം. இது மட்டும் കഴിച്ചാൽ വിശപ്പ് തീരാത്തവർക്ക് വേവിച്ച മുട്ടയോ പനീറോ കൂടെ ഉൾപ്പെടുത്താം.

Tags