വീട്ടിലെ സാധാരണ പച്ചക്കറികൾ കൊണ്ട് ഒരുക്കാം ചൈനീസ് രുചി

VegetableManchurian

 ചേരുവകൾ

- കാബേജ് ചിരകിയത് – 1 കപ്പ്
- കാരറ്റ് ചിരകിയത് – ½ കപ്പ്
- ബീൻസ് ചെറുതായി അരിഞ്ഞത് – ¼ കപ്പ്
- കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
- മൈദ – 2 ടേബിൾസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
- സോയ സോസ് – 1 ടേബിൾസ്പൂൺ
- തക്കാളി സോസ് – 1 ടേബിൾസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- എണ്ണയും ഉപ്പും – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. കാബേജ്, കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് കൈകൊണ്ട് അല്പം ഞെക്കി യോജിപ്പിക്കുക.
2. കോൺഫ്ലോറും മൈദയും ഉപ്പും ചേർത്ത് ചെറിയ ഉരുളകളാക്കുക. ആവശ്യത്തിന് മാത്രം വെള്ളം ചേർക്കുക.
3. ഉരുളകൾ എണ്ണയിൽ നന്നായി വേവിച്ച് വറുത്തെടുക്കുക.
4. മറ്റൊരു പാനിൽ അല്പം എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. സോയ സോസും തക്കാളി സോസും ചേർക്കുക.
5. ഉരുളകൾ ചേർത്ത് യോജിപ്പിക്കുക. ഗ്രേവി വേണമെങ്കിൽ അല്പം വെള്ളത്തിൽ കലക്കിയ കോൺഫ്ലോർ ചേർത്ത് തിളപ്പിക്കാം.

Tags