വൈകുന്നേരത്തെ ചായയ്ക്ക് ഒരു കിടിലൻ പലഹാരം
ചേരുവകൾ:
ബ്രെഡ് – 8 സ്ലൈസ്
ഉരുളക്കിഴങ്ങ് – 2 എണ്ണം
കാരറ്റ് – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – ചെറിയ കഷണം
മല്ലിയില – കുറച്ച്
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബ്രെഡ്ക്രംസ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക.
അരിഞ്ഞ കാരറ്റും ചേർത്ത് വേവിക്കുക.
ഉടച്ച ഉരുളക്കിഴങ്ങ്, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ബ്രെഡ് സ്ലൈസിന്റെ അരികുകൾ മുറിച്ചുമാറ്റി വെള്ളത്തിൽ ചെറുതായി നനച്ച് അധികമുള്ള വെള്ളം പിഴിഞ്ഞുകളയുക.
നടുവിൽ തയ്യാറാക്കിയ മസാല വെച്ച് റോൾ ആക്കുക.
ബ്രെഡ്ക്രംസിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ മൊരിഞ്ഞുവരുന്നതുവരെ വറുത്തെടുക്കുക.
.jpg)

