ചപ്പാത്തിക്കൊപ്പം വെജ് സ്റ്റൂ

egg stew

ആവശ്യമുള്ള സാധനങ്ങൾ :

പട്ട - 1 ഇഞ്ച് കഷ്ണം
ഗ്രാമ്പു - 4
വയണയില(bay leaf) - 1
ഏലക്ക - 1 (സീഡ്‌സ് മാത്രം ഉപയോഗിക്കുക)
ഇഞ്ചി - 1tsp(അരിഞ്ഞത് )
വെളുത്തുള്ളി - 1tsp(അരിഞ്ഞത്)
സവാള - 1വലുത്‌
പച്ചമുളക് - 4 or 5
ഉരുളക്കിഴങ്ങു - 2
ക്യാരറ്റ് - 2
ബീൻസ് - 4
കോളിഫ്ലവർ - 1/2 cup (ഉപ്പും മഞ്ഞളും ഇട്ടു ഒരു രാത്രി മുഴുവൻ വെക്കുക )
തേങ്ങാപാൽ - 1കപ്പ്‌ ഒന്നാംപാൽ
1 1/2കപ്പ്‌ രണ്ടാംപാൽ
തയ്യാറാക്കുന്ന വിധം:

tRootC1469263">

ക്യാരറ്റ്, ബീൻസ്, 1 ഉരുളക്കിഴങ്ങു ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയതും 1 ഉരുളക്കിഴങ്ങു രണ്ടായി മുറിച്ചതും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക...
ഒരു പാൻ എടുത്തു വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക, വയണയില ചേർത്ത് പൊട്ടിക്കുക... ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക... അധികം മൂപ്പിക്കാതെ പെട്ടന്ന് തന്നെ സവാളയും പച്ചമുളകും കോളിഫ്ലവറും ചേർക്കണം... ഉപ്പ് ചേർത്ത് പാൻ മൂടിവെച്ചു വേവിക്കുക... (കോളിഫ്ലവർ പൊടിഞ്ഞു പോകാതെയിരിക്കാനാണ് കുക്കറിൽ വേവിക്കാതെ ഇങ്ങനെ ചെയ്യുന്നത്)... ഇതിലേക്ക് വേവിച്ചുവെച്ച ക്യാരറ്റ് ബീൻസ് കിഴങ്ങും പിന്നെ രണ്ടായി മുറിച്ച ഉരുളക്കിഴങ്ങും പൊടിച്ചു ചേർക്കുക...
ഇനി രണ്ടാംപാൽ ചേർത്ത് ഒരു 5min ചെറുതീയിൽ മൂടിവെക്കാം... കറി കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർക്കുക.. ഒന്ന് ചൂടാകുമ്പോൾ സ്റ്റവ്വ് ഓഫ്‌ ചെയ്യുക... ഇതിലേക്ക് കടുക്, ഉണക്കമുളക് താളിച്ച് ചേർക്കുക...
ചപ്പാത്തി, അപ്പം, ഇടിയപ്പം എല്ലാത്തിനുമൊപ്പം നല്ല ഒരു കോമ്പിനേഷൻ ആണ്...

Tags